Tuesday December 06, 2016
Latest Updates

ഇനി പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍; കണ്ടുപിടുത്തം ഇന്ത്യയില്‍ 

ഇനി പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍; കണ്ടുപിടുത്തം ഇന്ത്യയില്‍ 

ന്യൂഡല്‍ഹി: ഇനി പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍. ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിലെ ഗവേഷകര്‍ പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. മുന്‍പ് ഈ സാങ്കേതിക വിദ്യ ജര്‍മ്മനി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്തിരുന്നു.

വിവിധ രാസപ്രക്രിയയിലൂടെ പ്ലാസ്റ്റിക്കില്‍ നിന്നും ഉന്നത ഗുണനിലവാരമുള്ള പെട്രോളും ഡീസലുമാണ് ഐ.ഐ.പിയിലെ ഗവേഷകര്‍ ഉല്‍പ്പാദിപ്പിച്ചത്. പൂര്‍ണമായും സള്‍ഫര്‍ ഇല്ലാത്ത ഡീസലാണ് ലഭിച്ചതെന്നും ഇതോടോപ്പം ഉപ ഉല്‍പ്പന്നമായി എല്‍.പിജിയും ലഭിച്ചതായി ഐ.ഐ.പി ഡയറക്ടര്‍ എം.ഒ.ഗാര്‍ഗ് പറഞ്ഞു. യൂറോ 111 നിലവാരത്തിലുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഈ സാങ്കേതിക വിദ്യയിലൂടെ ഉല്‍പ്പാദിപ്പിക്കാനായതെന്ന് അദേഹം വ്യക്തമാക്കി.

ക്രൂഡ് ഓയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പെട്രോള്‍ ലിറ്ററിന് 75 രൂപയാണ് വില. എന്നാല്‍ പ്ലാസ്റ്റിക്കില്‍ നിന്നും ലഭിക്കുന്ന പെട്രോള്‍ എല്ലാ ചെലവുകളും കഴിഞ്ഞ് ലിറ്ററിന് 30 40 രൂപ വിലയില്‍ വില്‍ക്കാന്‍ കഴിയും. ഒരു ലിറ്ററിന് 2 കിലോമീറ്റര്‍ എങ്കിലും അധികം ലഭിക്കുകയും ചെയ്യും. ഒരു ദശാബ്ദം നീണ്ടു നിന്ന ഗവേഷണത്തിന്റെ ഫലമാണ് ഈ നേട്ടം. ഓസ്‌ട്രേലിയയും യുകെയും പ്ലാസ്റ്റിക്കിനെ പെട്രോളാക്കുന്നതിനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഈ സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി അപേക്ഷ നല്‍കിയിരിക്കുകയാണ് ഗവേഷകര്‍.

Scroll To Top