Thursday December 08, 2016
Latest Updates

ഇനി പെരുവഴി ശരണം…

ഇനി പെരുവഴി ശരണം…

ഡബ്ലിന്‍: വാടകക്കാരായ വൃദ്ധ ദമ്പതികള്‍ വീട് ഒഴിയണമെന്ന് കോടതിവിധി. ഡബ്ലിന്‍ സര്‍ക്യൂട്ട് കോടതിയുടെതാണ് വിധി. ഇതോടെ വൃദ്ധ ദമ്പതികള്‍ പെരുവഴിയിലാകുന്ന അവസ്ഥയിലാണ്. ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പായി വീട് ഒഴിയണമെന്നാണ് കോടതി വിധി. കാര്‍പെന്റെഴ്‌സ് ടൌണില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഈ വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇറങ്ങികൊടുക്കണമെന്ന് കോടതി വിധിച്ചത്. 

ഈ വീടിന്റെ ഉടമയ്ക്ക് എസിസി ബാങ്കുമായി ഉണ്ടായിരുന്ന മോര്‍ട്ട്‌ഗേജ് അടയ്ക്കാത്തതിനെ തുടര്‍ന്ന് 2012 ല്‍ ബാങ്കിന് ഉടമസ്ഥാവകാശം ലഭിച്ചു. ഇതേതുടര്‍ന്ന് ബാങ്കിനാല്‍ നിയമിതരായ കെപിഎംജി എന്ന റിസീവര്‍മാര്‍ മുഖേന ഈ വീട്ടില്‍ താമസക്കാരായ വൈലറ്റ്, മാര്‍ട്ടിന്‍ ദമ്പതികള്‍ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. 

ഉടമ വീട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും 2013 മാര്‍ച്ചിനകം ഒഴിഞ്ഞു കൊടുക്കണമെന്നുമായിരുന്നു നോട്ടീസ്. ഇതേതുടര്‍ന്ന് ദമ്പതികള്‍ റെസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡിനെ സമീപിച്ചെങ്കിലും ഉടമകള്‍ക്ക് അനുകൂലമായാണ് ബോര്‍ഡ് നിലപാട് സ്വീകരിച്ചത്. 28 വര്‍ഷത്തിനകം പ്രോപ്പര്‍ട്ടി തിരികെ ഏറ്റെടുക്കാന്‍ റിസീവര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം. പ്രതിമാസം 700 യൂറോ റെന്റ് അലവന്‍സ് വാങ്ങിയാണ് ഈ ദമ്പതികള്‍ ജീവിക്കുന്നത്. ഈ തുകയ്ക്കുള്ളില്‍ നില്‍ക്കുന്ന ഒരു വീടിനായി അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങള്‍ ഏറെ ആയെങ്കിലും ഇതുവരെയും അനുയോജ്യമായ വീട് ലഭിച്ചിട്ടില്ല. 

ഈ സാഹചര്യത്തില്‍ എങ്ങോട് ഇറങ്ങുമെന്ന് അറിയാതെ പ്രതിസന്ധിയിലാണ് ഈ ദമ്പതികള്‍. വീട് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ റിസീവര്‍മാര്‍ ദമ്പതികളുടെ വാടക ചെക്ക് സ്വീകരിക്കുന്നില്ലന്നും ഇവര്‍ പറഞ്ഞു. ഇനി എങ്ങോട് ഇറങ്ങുമെന്നറിയാതെ പ്രതിസന്ധിയിലാണ് ഈ വൃദ്ധ ദമ്പതികള്‍.

Scroll To Top