Wednesday December 07, 2016
Latest Updates

ഇനി പുസ്തകം വായിക്കാനും യന്ത്രസഹായം

ഇനി പുസ്തകം വായിക്കാനും യന്ത്രസഹായം

ഇനി യന്ത്ര സഹായത്തോടെ പുസ്തകം വായിക്കാം. അമേരിക്കയിലെ മാസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്യൂറ്റ് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ ഉപകരണം കണ്ടെത്തിയത്. ചൂണ്ടുവിരലില്‍ ധരിക്കാവുന്ന ചെറിയ ഉപകരണമായാണ് ഇതിന്റെ രൂപകല്‍പ്പന. കണ്ണിനു കാഴ്ചശക്തി കുറവുള്ളവര്‍ക്ക് ഈ ഉപകരണം ധരിച്ച് അനായാസം വായിക്കാന്‍ സാധിക്കും. ഈ ഉപകരണത്തിന്റെ മുന്നിലായി ചെറു ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഈ ഉപകരണം വിരലില്‍ ധരിച്ച ശേഷം വരികളിലൂടെ വിരല്‍ ഓടിച്ചാല്‍ മാത്രം മതിയാകും ഈ ക്യാമറ പുസ്തകത്തിലെ അക്ഷരങ്ങളുടെ ചിത്രം പിടിച്ച് എടുത്ത് അവ സ്‌കാന്‍ ചെയ്തു ഓഡിയോ രൂപത്തില്‍ കേള്‍പ്പിക്കും.

ഫിംഗര്‍ റീഡര്‍ എന്നാണു ഈ ഉപകരണത്തിന്റെ പേര്. കാഴ്ച ശക്തി കുറഞ്ഞവര്‍ക്ക് പുസ്തകം വായിക്കാനും പത്രം വായിക്കാനും ഭക്ഷണ ശാലകളിലെ മെനു വായിക്കാനും ഈ ഉപകരണം പ്രയോജനപ്രദമാണ്. കാഴ്ച ശക്തി കുറഞ്ഞവര്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ഈ ഉപകരണം ഏറെ പ്രയോജനപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു. ഉപകരണം ധരിച്ച ആള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഭാഗത്ത് നിന്ന് ലക്ഷ്യം തെറ്റി വിരല്‍ ചലിച്ചാല്‍ മുന്നറിയിപ്പ് നല്‍കാനും ഈ ഉപകരണം റെഡിയാണ്.finger

കാഴ്ച കുറഞ്ഞവരെയും അന്ധന്മാരെയും വായിക്കാന്‍ സഹായിക്കുന്ന മറ്റ് ചില ഉപകരണങ്ങള്‍ കൂടി വിപണിയില്‍ ലഭ്യമാണ് എന്നാല്‍ അവയൊന്നും തത്സമയം വായിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളല്ല. എന്നാല്‍ ഫിംഗര്‍ റീഡര്‍, അത് ധരിക്കുന്ന ആള്‍ വിരലോടിക്കുന്ന വരികള്‍ തത്സമയം വായിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ്. സാധാരണക്കാര്‍ക്ക് കൂടി താങ്ങാനാകുന്ന ചെലവിലാണ് ഫിംഗര്‍ റീഡര്‍ വികസിപ്പിക്കുന്നതെന്ന് എംഐടിയിലെ ഗവേഷകര്‍ പറഞ്ഞു.

Scroll To Top