Monday December 05, 2016
Latest Updates

ഇനി പണമിടപാടുകള്‍ മൊബൈലിലൂടെ; എം പൈസ കേരളത്തിലും നിലവില്‍ വന്നു

ഇനി പണമിടപാടുകള്‍ മൊബൈലിലൂടെ; എം പൈസ കേരളത്തിലും നിലവില്‍ വന്നു

മൊബൈല്‍ ഫോണിലൂടെ പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന എം പൈസ സംവിധാനം കേരളത്തിലും നിലവില്‍ വന്നു. പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണും ഐസിഐസിഐ ബാങ്കും സംയുക്തമായാണ് കേരളത്തില്‍ എം പൈസയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ ആന്ധ്രയും ജമ്മു കാശ്മീരും ഒഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എം പൈസ സംവിധാനം നിലവില്‍ വന്നു.

വോഡഫോണ്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ (സൗത്ത്) സുരേഷ് കുമാര്‍ കേരള ബിസിനസ് ഹെഡ് എസ്. മുരളി, എം പെസ ബിസിനസ് ഹെഡ് സുരേഷ് സേത്തി എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബാങ്ക് മുഖേന അല്ലാതെയുള്ള എല്ലാ പണമിടപാടുകളും എം പൈസ മുഖേന സാധ്യമാകുമെന്ന് വോഡഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. എംപെസ ഔട്ട്‌ലറ്റുകള്‍
മുഖേന ഉപഭോക്താക്കള്‍ക്കു പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം.

കൂടാതെ ആഭ്യന്തര നെറ്റ്വര്‍ക്കിലെ ഏതു മൊബൈലിലേക്കും ഏതു ബാങ്കിലേക്കും പണം കൈമാറാം. കൂടാതെ മൊബൈല്‍ റിചാര്‍ജ്, ബില്‍ പെയ്‌മെന്റുകള്‍, ഡിടിഎച്ച് സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങി വിവിധ പണമിടപാടുകള്‍ എം പൈസയിലൂടെ സാധ്യമാകും. വോഡഫോണിന്റെ 29 ഓളം സ്‌റ്റോറുകള്‍ കൂടാതെ 14 ജില്ലകളിലായി 63 താലൂക്ക് ആസ്ഥാനങ്ങളിലായി പരിശീലനം ലഭിച്ച 1,800 അംഗീകൃത ഏജന്റുമാര്‍ വഴി എം പെസ സേവനം ലഭിക്കും.

Scroll To Top