Sunday December 04, 2016
Latest Updates

ഇനി നസ്രിയ ഫഹദിന് സ്വന്തം 

ഇനി നസ്രിയ ഫഹദിന് സ്വന്തം 

നസ്രിയ ഇനി ഫഹദിന് സ്വന്തം. തിരുവനന്തപുരത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസിലിന്റേയും നസ്രിയയുടെയും നിക്കാഹ് നടന്നത്. ഫഹദിന്റേയും നസ്രിയയുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

തുടര്‍ന്ന് നടന്ന വിരുന്നില്‍ സിനിമാ ലോകത്തെ പ്രശസ്തര്‍ വധുവരന്മാര്‍ക്ക് ആശംസനേരാന്‍ എത്തുകയുണ്ടായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നടന്‍ കൃഷ്ണകുമാര്‍, സംവിധായകന്‍ ഷാജി കൈലാസ് തുടങ്ങിയവരും ചടങ്ങില്‍ എത്തിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്ത് ഫഹദിന്റേയും നസ്രിയയുടെയും ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പലപ്പോഴും പോലീസിന് ഇടപെടേണ്ടി വരികയുണ്ടായി.

നേരിട്ട് ക്ഷണിച്ചവരെ മാത്രമാണ് അകത്തേയ്ക്ക് കടത്തിവിട്ടത്. ദേശീയ പാതയിലും മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായി. വേദിക്ക് പുറത്ത് കനത്ത സുരക്ഷയായിരുന്നു പോലീസ് ഒരുക്കിയിരുന്നത്. 

ആദ്യം വിവാഹവേദിയിലെത്തിയത് നസ്രിയ ആയിരുന്നു. ഇന്നലെ ഹല്‍ദി സെറിമണി നടന്ന കോവളത്തെ ഹോട്ടലില്‍ നിന്ന് നസ്രിയ നേരിട്ട് വിവാഹ വേദിയിലെത്തുകയായിരുന്നു. നസ്രിയയുടെ വീട്ടുകാരാണ് വിവാഹച്ചടങ്ങുകളുടെ ചുമതല പൂര്‍ണമായും നടത്തിയത്. വിവാഹത്തിനായി ഫഹദും കുടുംബവും 2 ദിവസം മുന്‍പ് തന്നെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരുന്നു.

ഓഗസ്റ്റ് 25 ന് ആലപ്പുഴയില്‍ സിനിമാ രംഗത്തുള്ളവര്‍ക്കായി പ്രത്യേകം റിസപ്ഷനും ഒരുക്കിയിട്ടുണ്ട്

Scroll To Top