Saturday December 10, 2016
Latest Updates

ഇനി ദിലീപിന്റെ ചിലവില്‍ ജീവിക്കേണ്ടെന്നു മഞ്ജു വാര്യര്‍,സ്വത്തുക്കളും വിട്ടുകൊടുക്കും 

ഇനി ദിലീപിന്റെ ചിലവില്‍ ജീവിക്കേണ്ടെന്നു മഞ്ജു വാര്യര്‍,സ്വത്തുക്കളും വിട്ടുകൊടുക്കും 

തനിക്കു ദിലീപിന്റെ സ്വത്തുക്കള്‍ വേണ്ടെന്ന് മഞ്ജുവാര്യര്‍. തന്റെ പേരിലുള്ള വസ്തുക്കള്‍ വിട്ട് നല്‍കാന്‍ മഞ്ജുവാര്യര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ഇനി ദിലീപിന്റെ ചിലവില്‍ ജീവിക്കേണ്ട എന്നാണ് മഞ്ജുവിന്റെ തീരുമാനം.കോടതിയില്‍ ജീവനാംശം പോലും ആവശ്യപ്പെടില്ല.

വിവാഹമോചനത്തിനൊരുങ്ങുന്ന നടി മഞ്ജുവാര്യര്‍ തന്റെ സ്വത്തുക്കള്‍ ദിലീപിന് വിട്ടു നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. ഇരുവരും ഒരുമിച്ച് ജീവിച്ച 14 വര്‍ഷത്തിനിടെ മഞ്ജുവിന്റെ പേരില്‍ സമ്പാദിച്ച 80 കോടിയുടെ സ്വത്ത് ദിലീപിന് വിട്ടു കൊടുക്കാനാണ് മഞ്ജുവിന്റെ തീരുമാനം. 

മഞ്ജു തന്റെ അഭിഭാഷകനെ ഇക്കാര്യം അറിയിച്ചതായി മനോരമ ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീ സമൂഹത്തിന് മുന്നില്‍ ആര്‍ജവമുള്ള ഒരു റോള്‍ മോഡലായി മാറാനാണ് മഞ്ജു ശ്രമിയ്ക്കുന്നത്. തനിയ്ക്ക് കൂടി അവകാശപ്പെട്ട കോടികളുടെ സ്വത്തുക്കള്‍ ദിലീപിന് വിട്ടുകൊടുക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ അഭിഭാഷകന്‍ മുഖേന കുടുംബകോടതിയെ അറിയിയിക്കാനുള്ള തീരുമാനത്തിലാണ് മഞ്ജു. ജൂലൈ 23 നാണ് കേസിന്റെ ആദ്യവാദം കേള്‍ക്കല്‍.

Scroll To Top