Friday December 09, 2016
Latest Updates

ഇനി ചുരുട്ടിക്കൂട്ടി പോക്കറ്റില്‍ ഇടാവുന്ന ടിവി

ഇനി ചുരുട്ടിക്കൂട്ടി പോക്കറ്റില്‍ ഇടാവുന്ന ടിവി

ഇനി ചുരുട്ടിക്കൂട്ടി പോക്കറ്റില്‍ ഇടാവുന്ന ടിവി. പ്രമുഖ ടിവി നിര്‍മ്മാതാക്കളായ എല്‍ജിയാണ് ഇത് വികസിപ്പിച്ചത്. പതിനെട്ട് ഇഞ്ചിന്റെ ചുരുട്ടാവുന്ന ടിവിയാണ് എല്‍ജി നിര്‍മ്മിച്ചത്. ഫ്‌ലെക്‌സിബിള്‍ ടിവി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടിയാണ് എല്‍ജിയുടെ ഈ പരീക്ഷണം., ആദ്യഘട്ടത്തില്‍ 18 ഇഞ്ച് വലുപ്പമുള്ള ചുരുട്ടാവുന്ന ടിവി പുറത്തിറക്കിയ എല്‍ജി അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വലുപ്പമുള്ള ടിവികള്‍ വിപണിയില്‍ എത്തിക്കും. 1200 ഗുണം 810 പിക്‌സല്‍ റെസോല്യൂഷനിലാണ് ഈ ടിവി നിര്‍മ്മിച്ചത്.

എച്ച്ഡി ക്വാളിറ്റിയിലുള്ള ചിത്രങ്ങള്‍ പോലും മികവോടെ ഈ ടിവിയില്‍ കാണാനാകും. 50 ഇഞ്ച് വരെ വലുപ്പമുള്ള ചുരുട്ടാവുന്ന ടിവി നിര്‍മ്മിക്കാനുള്ള ഗവേഷണത്തിലാണ് എല്‍ജിയിലെ സാങ്കേതിക വിദഗ്ദര്‍ ഉടന്‍ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജപ്പാന്‍, തായ്‌വാന്‍, ചൈന വിപണികളിലാകും ഈ ടിവി ആദ്യഘട്ടത്തില്‍ ലഭ്യമാകുക. സാംസങ്ങ് ഉള്‍പ്പെടെയുള്ള എതിരാളികളുമായുള്ള മത്സരത്തില്‍ ബഹുദൂരം മുന്നോട്ട് പോകാന്‍ ഈ ടിവി സഹായിക്കുമെന്നാണ് എല്‍ജി അധികൃതരുടെ പ്രതീക്ഷ.

ചുരുട്ടാവുന്ന ടിവിക്ക് പുറമേ എല്‍ജി ഒരു സുതാര്യമായ സ്‌ക്രീനുള്ള ടിവിയും പുറത്തിറക്കിയിട്ടുണ്ട്. ഗ്ലാസിന്റെ അത്രയും സുതാര്യമാല്ലെങ്കിലും നിലവിലുള്ള മറ്റ് ഉപകരണങ്ങളേക്കാള്‍ സുതാര്യമാണ് തങ്ങള്‍ പുറത്തിറക്കിയ ടിവി എന്ന് എല്‍ജി അവകാശപ്പെട്ടു. 2017 ഓടെ 60 ഇഞ്ച് വലുപ്പമുള്ള ചുരുട്ടാവുന്നതും സുതാര്യവുമായ ടിവി വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍ജി.

Scroll To Top