Monday December 05, 2016
Latest Updates

ഇനി കേരളത്തില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക …. നിങ്ങള്‍ നിരീക്ഷണത്തിലാണ് !

ഇനി കേരളത്തില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക …. നിങ്ങള്‍ നിരീക്ഷണത്തിലാണ് !

തിരുവനന്തപുരം:വിദേശത്തായിരിക്കുമ്പോള്‍ കാണിക്കുന്ന സ്പീഡ് നിയന്ത്രണമൊന്നും നാട്ടിലെത്തുമ്പോള്‍ കാണിക്കാത്ത ചിലരുണ്ട് .അവരടക്കം , നല്ല റോഡ് കണ്ടാല്‍ ആക്‌സിലേറ്ററില്‍ അറിയാതെ കാല് പതിഞ്ഞു പോകുന്ന ദുശ്ശീലമുള്ള മലയാളി െ്രെഡവര്‍മാര്‍ എല്ലാവരും ശ്രദ്ധിക്കുക. നിങ്ങളുടെ അമിത വേഗത നിരീക്ഷിക്കാനും പിടികൂടാനും കേരളത്തിലും , അധികൃതര്‍ ഹൈടെക് വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നു.

സംസ്ഥാനത്തെ അമ്പത് അപകടസാധ്യതയുള്ള ഹേവേകളില്‍ പുതിയ സ്പീഡ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കയാണ് നമ്മുടെ നിയമപാലകര്‍. അതും ഒത്തിരി സവിശേഷതകളുള്ള കാമറകള്‍. തൈക്കാട്ടെ പോലീസ് െ്രെടനിംഗ് കോളേജിലൊരുക്കിയിരിക്കുന്ന ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമാണ് ഇനി സ്പീഡ് കാമുകന്മാരുടെ കാലപുരിയാവാന്‍ പോകുന്നത്. കെല്‍ട്രോ പുതുതായി വികസിപ്പിച്ചെടുത്ത സെന്‍ട്രല്‍ മോണിറ്ററി സ്‌റ്റേഷനിലൂടെ കാമറകള്‍ അമിത വേഗതയില്‍ പോകുന്ന വാഹനത്തിന്റെ നിശ്ചല ചിത്രവും വീഡിയോയും പകര്‍ത്തും. പുറകു വശത്തെ നമ്പര്‍ പ്ലെയ്റ്റും ഈ ഫോട്ടോയില്‍ സ്ഥാനം പിടിക്കും.
ചിത്രം നേരെ പോകുന്നത് തൈക്കാട്ടേക്ക്. ഇവിടെ അധികൃതര്‍ വണ്ടിയുടെ നമ്പര്‍ നോക്കി ഉടമയെ കണ്ടെത്തും. പിന്നെയെന്തെന്ന് മലയാളികള്‍ക്ക് പരിചയമുണ്ടാകും. മറ്റൊന്നുണ്ട് നിങ്ങളുടെ പിഴകള്‍ നെറ്റ് ബാങ്കിംഗ് മുഖേനയോ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചോ നിങ്ങള്‍ക്ക് അടക്കാവുന്നതാണ്. പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഹൊ, കേരളത്തിലോ ഇതോ എന്ന് ചോദിക്കരുത്. ലോകം മാറുമ്പോള്‍ നമ്മളും കുറച്ച് ഹൈടെക് ആവുന്നതിലെന്താണിത്ര തെറ്റ്.?like-and-share

Scroll To Top