Saturday December 10, 2016
Latest Updates

ഇനി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഗാഡ്ജറ്റുകള്‍ മാത്രം

ഇനി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഗാഡ്ജറ്റുകള്‍ മാത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഗാഡ്ജറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌ന്റെ ഭാഗമായാണ് ഈ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ ഉല്പന്നങ്ങളുടെ മൂല്യം ഉയര്‍ത്തിക്കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 25 നാണ് ഇന്ത്യയിലെ ആഭ്യന്തര ഉദ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. ദേശീയ അന്തര്‍ ദേശീയ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ഇന്ത്യയില്‍ അനുകൂല സാഹചര്യമൊരുക്കുക വഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് മേയ്ക്ക് ഇന്‍ ഇന്ത്യ ലക്ഷ്യം വക്കുന്നത്. ഇതുവഴി 100 മില്യന്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.

Scroll To Top