Monday December 05, 2016
Latest Updates

ഇനി കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മൗസും കീബോര്‍ഡും വേണ്ട; നൂതന സാങ്കേതികവിദ്യയുമായി മലയാളി പെണ്‍കുട്ടികള്‍

ഇനി കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മൗസും കീബോര്‍ഡും വേണ്ട; നൂതന സാങ്കേതികവിദ്യയുമായി മലയാളി പെണ്‍കുട്ടികള്‍

പത്തനംതിട്ട: ഇനി കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മൗസും കീബോര്‍ഡും വേണ്ട. മണ്ടത്തരമെന്ന് കരുതി ചിരിച്ചു തള്ളാന്‍ വരട്ടെ സംഗതി സത്യമാണ്. മലയാളി വിദ്യാര്‍ത്ഥികളാണ് ഈ അത്ഭുതകരമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളുടെതാണ് ഈ ആശയം. മൗസും  കീബോര്‍ഡും പ്രവര്‍ത്തിപ്പിക്കാതെ നിങ്ങളുടെ കൈകളുടെ ചലനം കൊണ്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് വിദ്യാര്‍ത്ഥിനികള്‍ കണ്ടെത്തിയത്.

ഇതിനായി പ്രത്യേകം തയ്യാറാക്കിയ കയ്യുറകള്‍ ധരിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് ഈ വിദ്യാര്‍ത്ഥിനി കൂട്ടായ്മ പറയുന്നു. ആക്‌സിലറോ മീറ്റര്‍, സിഗ്ബി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ കയ്യുറകള്‍ ധരിച്ചുകൊണ്ട് നൂറു മീറ്റര്‍ ചുറ്റളവില്‍ എവിടെ നിന്നും കമ്പ്യൂട്ടറിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഇവര്‍ പറഞ്ഞു. സലിയാര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിനികളായ രഹനാസ് നാസര്‍, രേഷ്മ സുരേഷ്, ജീനാ വിന്‍സന്റ് , നസിയാ ഹബീബ് എന്നിവര്‍ ചേര്‍ന്ന് അധ്യാപകരുടെ കൂടെ സഹായത്തിലാണ് കയ്യുറ വികസിപ്പിച്ചത്.

ഒരു കയ്യുറയില്‍ മൗസിന്റെ നിയന്ത്രണവും മറു കയ്യുറയില്‍ കീബോര്‍ഡിന്റെ നിയന്ത്രണവുമാണ് സജ്ജമാക്കിയിരിക്കുന്നത്. 5000 രൂപയാണ് ഈ കയ്യുറകളുടെ നിര്‍മ്മാണച്ചിലവ്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തുമ്പോള്‍ 1500 രൂപയ്ക്ക് കയ്യുറകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. മറ്റ് ജോലികള്‍ ചെയ്യുമ്പോഴും ഈ കയ്യുറകള്‍ ധരിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരുന്നു ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് സഹായകരമാണ് ഈ സാങ്കേതികവിദ്യ.

 

Scroll To Top