Tuesday December 06, 2016
Latest Updates

ഇനി ഓട്ടോക്കാര്‍ മുണ്ട് ധരിച്ചാല്‍ പോലീസ് പെറ്റിയടിക്കും

ഇനി ഓട്ടോക്കാര്‍ മുണ്ട് ധരിച്ചാല്‍ പോലീസ് പെറ്റിയടിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒട്ടോക്കാര്‍ക്ക് മുണ്ട് നിര്‍ബന്ധമാക്കി. ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കളും പോലീസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഓട്ടോ തൊഴിലാളികളുടെ യൂണിഫോം പാന്റും ഷര്‍ട്ടുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം എടുത്തത്. മാത്രമല്ല മുണ്ട് ധരിച്ച് ഓട്ടോ ഓടിക്കുന്നത് സഭ്യമാല്ലെന്നും വിലയിരുത്തലുണ്ടായി. കാക്കി പാന്റ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. ഏത് കളറിലുള്ള പാന്റും ധരിക്കാം.

ഒക്ടോബര്‍ ഒന്ന് മുതലാണ് നിയമം നിര്‍ബന്ധമാക്കിയിരിക്കുന്നത്. പാന്റ് ധരിക്കാത്തവര്‍ക്ക് ആദ്യം താക്കീത് നല്‍കും. വീണ്ടും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പെറ്റിക്കേസ് എടുക്കും. ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഓട്ടോക്കാര്‍ക്ക് മുണ്ട് നിര്‍ബന്ധമാക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ദ്ദേശം നടപ്പിലക്കാനായില്ല ഇത് തുടര്‍ന്നാണു പോലീസിന്റെ സഹായത്തോടെ മുണ്ട് നിര്‍ബന്ധമാക്കുന്നതിനുള്ള തീരുമാനം എടുത്തത്.

Scroll To Top