Friday December 09, 2016
Latest Updates

ഇനി ഒരു പൈന്റ്റ് വെള്ളത്തിനും വില കൊടുക്കണം 

ഇനി ഒരു പൈന്റ്റ് വെള്ളത്തിനും വില കൊടുക്കണം 

ഡബ്ലിന്‍:ഒരു പൈന്റ്‌റ് വെള്ളത്തിനും ഇനി വില കൊടുക്കണം!.ഒരു പൈന്റ്റ്മദ്യത്തിനോപ്പം ഐസ് ക്യൂബ്‌സും വെള്ളവും ഒക്കെ സൌജന്യമായിരുന്നത് മാറുന്ന കാഴ്ചകളാണ് അയര്‍ലണ്ടില്‍ ഇപ്പോള്‍ കാണുന്നത്.

ഇന്നലെ ഡബ്ലിന്‍ 2-വിലെ ഒരു പബ്ബില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചയാള്‍ക്ക് ലഭിച്ച ബില്ലില്‍ വെള്ളത്തിന്റെ വിലയായി രേഖപ്പെടുത്തിയിരീക്കുന്നത് 20 സെന്റാണ്.ഒരു ഗ്ലാസ് വെള്ളത്തിനാണ് (ഏകദേശം 568 മില്ലിലിറ്റര്‍ )ഇത്രയും വില.ഇത് തുടക്കമേ ആയിട്ടുള്ളൂ എന്നാണ് കടയുടമകള്‍ പറയുന്നത് !

ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ജലത്തിന് വില ഈടാക്കിതുടങ്ങിയതോടെയാണ് ഡബ്ലിനിലെ ചില ഹോട്ടലുകാര്‍ വെള്ളത്തിന്റെ വിലയും ബില്ലില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത്.ചിലരാവട്ടെ വെള്ളത്തിന്റെ ആദ്യബില്‍ വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്.

Scroll To Top