Thursday December 08, 2016
Latest Updates

ഇനി എല്ലായിടത്തും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്

ഇനി എല്ലായിടത്തും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്

സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഒരു ബില്യന്‍ ഡോളര്‍ ചെലവില്‍ സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കുന്നു. ലോകത്ത് എല്ലായിടത്തും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്നതിനാണ് ഗൂഗിള്‍ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. ചെറുതും വലുതുമായ 180 ഓളം സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത്. സാധാരണ ഉപഗ്രഹങ്ങള്‍ ഭൂമിയിയെ വലം വയ്ക്കുന്നതിനേക്കാള്‍ കുറഞ്ഞ ആള്‍റ്റിറ്റിയൂഡില്‍ ഭൂമിയെ വലംചുറ്റി ഈ ഉപഗ്രഹങ്ങള്‍ സഞ്ചരിക്കും.

ഓരോ ഉപഗ്രഹത്തിനും 250 പൌണ്ട് (113 കിലോ) ഭാരമുണ്ടാകും. ഈ ഉപഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതോടെ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 1 ബില്യന്‍ മുതല്‍ 3 ബില്യന്‍ ഡോളര്‍ വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഗൂഗിള്‍ ആസൂത്രണം ചെയ്യുന്നത്. പ്രമുഖ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഒ3 നെറ്റ്വര്‍ക്ക് സ്ഥാപകന്‍ ഗ്രെഗ് വെയ്‌ലറിന്റെ കൂടി സഹകരണത്തോടെയാണ് ഗൂഗിള്‍ സാറ്റലൈറ്റ് നിര്‍മ്മിക്കുന്നത്.

ഓരോ സാറ്റലൈറ്റിന് വേണ്ടിയും 10 മുതല്‍ 20 സാങ്കേതിക പ്രവര്‍ത്തകര്‍ വരെ പ്രവര്‍ത്തിക്കും. പ്രൊജക്റ്റ് ലൂണ്‍ എന്ന പേരിലാണ് ഗൂഗിളിന്റെ സാറ്റലൈറ്റ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ലോകത്തിലെ വിദൂര ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്നതിനാണ് ഈ പദ്ധതി.

ഇന്ത്യ ഉള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും വിദൂര ഗ്രാമങ്ങളില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് എത്തിയിട്ടില്ല. ഇന്റര്‍നെറ്റ് സൗകര്യം എത്താത്ത
ഗ്രാമപ്രദേശങ്ങളില്‍ കൂടി ഇന്റര്‍നെറ്റ് എത്തിക്കുന്നതിനായി ഈയിടെ ഫെയ്‌സ്ബുക്കും സമാനമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സാറ്റലൈറ്റുകള്‍ സ്ഥാപിച്ചാണ് ഫെയ്‌സ്ബുക്കും ഇന്റര്‍നെറ്റ് ലോകമെങ്ങും എത്തിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.

Scroll To Top