Wednesday December 07, 2016
Latest Updates

ഇനി ആണിന് പെണ്ണാവാം,പെണ്ണിന് ആണാവാം ;ഡെന്‍മാര്‍ക്കില്‍ പുതിയ നിയമം

ഇനി ആണിന് പെണ്ണാവാം,പെണ്ണിന് ആണാവാം ;ഡെന്‍മാര്‍ക്കില്‍ പുതിയ നിയമം

ഡബ്ലിന്‍: ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച് ഡെന്മാര്‍ക്ക് പാര്‍ലമെന്റ് പാസാക്കിയ നിയമം ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാകണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ലിംഗമാറ്റം ലളിതമാക്കുന്ന രീതിയിലാണ് ഡെന്മാര്‍ക്ക് നിയമ ഭേദഗതി ചെയ്തത്. ഇന്നലെയാണ് ഡാനിഷ് പാര്‍ലമെന്റില്‍ ചരിത്രപരമായ നിയമം പാസാക്കിയത്. അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സമാനമായ നിയമഭേദഗതി വരണമെന്നാണ് ആംനെസ്റ്റി പ്രവര്‍ത്തകരുടെ ആവശ്യം. 

ഇനി മുതല്‍ മാനസിക വൈകല്യത്തിനുള്ള പരിശോധനകള്‍ ഒന്നും കൂടാതെ തന്നെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കാനും ലിംഗമാറ്റത്തിലൂടെ അവര്‍ ഏത് ലിംഗത്തിലേക്ക് മാറിയോ ആ ലിംഗത്തില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഡെന്മാര്‍ക്കിലെ പുതിയ നിയമം അനുവദിക്കുന്നു. നേരത്തെ മാനസിക വൈകല്യത്തിനുള്ള പരിശോധനയും ഹോര്‍മോണ്‍ പരിശോധനയും പൂര്‍ത്തിയായാല്‍ മാത്രമേ ഡെന്മാര്‍ക്കില്‍ ലിംഗമാറ്റത്തിന് വിധേയരായവര്‍ക്ക് ലിംഗ നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് നല്‍കുമായിരുന്നുള്ളൂ. 

എന്നാല്‍ ഇനി മുതല്‍ ഈ നിയമം ബാധകമല്ല. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ലിംഗമാറ്റം ആഗ്രഹിക്കുന്നവരെ പ്രതിസന്ധിയില്‍ ആക്കുന്ന ഇത്തരം നിയമങ്ങളാണ് നിലവിലുള്ളത്. അയര്‍ലണ്ടില്‍ ലിംഗമാറ്റം പോലും അനുവദനീയമല്ല. ലിംഗമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായി യൂറോപ്പില്‍ ആദ്യമായി നിയമം പാസാക്കുന്ന രാജ്യമാണ് ഡെന്മാര്‍ക്ക്. ഡെന്മാര്‍ക്കിലെ പുതിയ നിയമം ഈ വര്‍ഷം സെപ്റ്റംബര്‍ 1 ന് നിലവില്‍ വരും

Scroll To Top