Thursday December 08, 2016
Latest Updates

ഇനി അയര്‍ലണ്ടിന്റെ ഊഴം:ഷെയ്മാന് സെഞ്ച്വറി,യൂ എ ഇ 278/9 

ഇനി അയര്‍ലണ്ടിന്റെ ഊഴം:ഷെയ്മാന് സെഞ്ച്വറി,യൂ എ ഇ 278/9 

ബ്രിസ്‌ബെയ്ന്‍: അയര്‍ലണ്ടിന് എതിരായ ലോകകപ്പ് മത്സരത്തില്‍ യു.എ.ഇയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇ ആദ്യം പതറിയെങ്കിലും സെഞ്ച്വറി നേടിയ ഷെയ്മാന്‍ അന്‍വറിന്റെ അവസരോചിതമായ ബാറ്റിങ് അവരെ കരകയറ്റുകയായിരുന്നു. നിശ്ചിത അമ്പതോവറില്‍ യു.എ.ഇ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു.

ഏഴാം വിക്കറ്റില്‍ അംജദ് ജാവേദും (35 പന്തില്‍ 42) ഷെയ്മാനും (83 പന്തില്‍ 106) ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 107 റണ്‍സാണ് യു.എ.ഇ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 34.2 ഓവറില്‍ ആറ് വിക്കറ്റിന് 131 എന്ന നിലയില്‍ ഒത്തുചേര്‍ന്ന അന്‍വറും ജാവേദും ടീം സ്‌കോര്‍ 46 ഓവറില്‍ 238 എന്ന നിലയില്‍ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. ഓപ്പണര്‍ അംജദ് അലി (45), ഖുറാം ഖാന്‍ (36) എന്നിവരും യു.എ.ഇയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

അയര്‍ലണ്ടിനായി മാക്‌സ് സോറെന്‍സന്‍, അലക്‌സ് കുസാക്ക്, പോള്‍ സ്റ്റിര്‍ലിങ്, കെവിന്‍ ഒബ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോര്‍ജ് ഡോക്ക്‌റെല്ലിനാണ് ഒരു വിക്കറ്റ്. ആദ്യജയം തേടിയാണ് യു.എ.ഇ ഇന്നിറങ്ങിയിരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡഡീസിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് അയര്‍ലണ്ട് ഇന്ന് കളിക്കാനിറങ്ങിയത്.നിയാല്‍ ഒബ്രയാന്‍, പോള്‍ സ്റ്റിര്‍ലിങ്, എഡ് ജോയ്‌സ് തുടങ്ങി കൂറ്റനടിക്കാരുടെ ബാറ്റിംഗ് നിരയിലാണ് അയര്‍ലണ്ടിന്റെ പ്രതീക്ഷ. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി കളി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കെല്‍പ്പുള്ളവരാണിവര്‍.

ഇന്ത്യയടക്കമുള്ള മുന്‍നിര ടീമുകളോടാണ് വരും മല്‍സരങ്ങളെന്നതിനാല്‍ ജയമുറപ്പിച്ച് ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കാനാകും ഉച്ചയ്ക്ക് ശേഷം അയര്‍ലണ്ട് ശ്രമിക്കുക.

Scroll To Top