Wednesday December 07, 2016
Latest Updates

ഇനി അമ്പയര്‍മാരുടെ സംഭാഷണവും കേള്‍ക്കാം

ഇനി അമ്പയര്‍മാരുടെ സംഭാഷണവും കേള്‍ക്കാം

അഡ്‌ലെയ്ഡ്: ലോകകപ്പില്‍ ഇനി അമ്പയര്‍ ഗ്രൗണ്ടില്‍ നടത്തുന്ന സംഭാഷണങ്ങള്‍ കൂടി കേള്‍ക്കാം. അമ്പയര്‍മാര്‍ മൈക്രോഫോണിലൂടെ പറയുന്ന ശബ്ദമാണ് ടിവിയിലൂടെ പ്രേക്ഷകര്‍ക്ക് ഇനി കേള്‍ക്കാന്‍ സാധിക്കുക. ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണാവകാശമുളള സ്റ്റാര്‍ ടിവിക്ക് ഈ സംഭാഷണം ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഐ.സി.സി.

ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്വാര്‍ട്ടര്‍ഫൈനല്‍ മുതല്‍ ഇത് ലഭ്യമാക്കും. കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുളള മത്സരത്തില്‍ ഐ.സി.സി. ഈ പരീക്ഷണം വിജയകരമായി
നടത്തിയിരുന്നു.

ഫീല്‍ഡ് അമ്പയര്‍മാരും ടിവി അമ്പയറും തമ്മിലുള്ള സംഭാഷണങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. അമ്പയര്‍മാരുടെ റഫറലുകള്‍, കൂടിയാലോചനകള്‍, ഡി.ആര്‍.എസ്. പ്ലെയര്‍ റിവ്യൂ എന്നിവയിലെ സംഭാഷണങ്ങളാണ് സംപ്രേഷണം ചെയ്യുക.

Scroll To Top