Monday December 05, 2016
Latest Updates

ഇത് കേരളമല്ല ,കോര്‍ക്കാണ് ….

ഇത് കേരളമല്ല ,കോര്‍ക്കാണ് ….

കോര്‍ക്ക് :ഒരു ഫോട്ടോ കാണുക.ഒറ്റ നോട്ടത്തില്‍ കേരളത്തിലെ ഏതോ കോളജ് അങ്കണത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വിദ്യാര്‍ഥികളാണെന്നു തോന്നാം.സംഗതി അങ്ങനെയല്ല കേട്ടോ.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജിലെ  ബി എസ് സി നേഴ്‌സിംഗിന്റെ ഈ വര്‍ഷത്തെ ബാച്ചിന്റെ ഫോട്ടോയാണ്.ഇവിടെ നേഴ്‌സിംഗ് പഠിക്കുന്ന ആകെയുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.ആകെപ്പാടെ ഒരു കേരളാ കാമ്പസിന്റെ തനിപകര്‍പ്പ്.

കോര്‍ക്കിലും പരിസരങ്ങളിലുമായുള്ള ആശുപത്രികളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ ഉപരിപഠനത്തിന് സമയം കണ്ടെത്തുന്നത്.

ഡബ്ലിനിലും സ്ഥിതി വ്യത്യസ്ഥമല്ല .ട്രിനിറ്റി ,റോയല്‍ കോളജ് ,യൂ സി ഡി എന്നിവിടങ്ങളിലെല്ലാം നേഴ്‌സിംഗ് ഉപരി പഠനം നടത്തുന്നവരില്‍ മലയാളികള്‍ക്ക് ഒരു മുന്‍കൈയ്യുണ്ട്.കഠിനമായ ജോലി ഭാരത്തിനിടയിലും ഏത് വെല്ലുവിളികളും ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് അയര്‍ലണ്ടിലെ നേഴ്‌സുമാര്‍. അയര്‍ലണ്ടിലേയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി ഐറിഷ് സര്‍ക്കാരാവട്ടെ ,സ്റ്റുഡന്റ് അമ്പാസിഡര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്.ഇപ്പോള്‍ അയര്‍ലണ്ടില്‍ പഠിക്കുന്നവരില്‍ നിന്നും സമര്‍ഥരായവരെ തിരഞ്ഞെടുത്ത് അവര്‍ വഴി കൂടുതല്‍ കുട്ടികളെ ഇന്ത്യയില്‍ നിന്നും ആകര്‍ഷിക്കാനുള്ള പരിപാടിയ്ക്ക് എന്റര്‍പ്രൈസസ് അയര്‍ലണ്ടാണ് നേതൃത്വം നല്‍കുന്നത്.അടുത്ത മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍

Scroll To Top