Tuesday December 06, 2016
Latest Updates

ഇത് കണ്ട് ചിരിക്കരുതേ …

ഇത് കണ്ട് ചിരിക്കരുതേ …

ഭയാനകമായ ഒറ്റ നിമിഷം.. തന്റെ ജീവിതമേ നഷ്ടമായെന്ന് ചിന്തിച്ചുപോകുന്ന നിമിഷം. റോഡില്‍ നിന്നിടത്തുനിന്ന് വമ്പന്‍ തിരമാല വന്ന് ആഞ്ഞടിച്ച് പൊങ്ങിപ്പറന്ന നിമിഷത്തെ മരണത്തിന് തൊട്ടുമുന്‍പെന്നേ ആരും ചിന്തിച്ചുപോവുകയുള്ളൂ.
ചാനല്‍ ഐലന്‍ഡിലെ ജേര്‍സിയില്‍ റോഡ് ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരിക്കുനേരെയാണ് കഴിഞ്ഞ രാത്രിയില്‍ വമ്പന്‍ തിരമാലകളുടെ ആക്രമണം ഉണ്ടായത്. വേലിയേറ്റത്തിന്റെ അപകടത്തില്‍ നിന്നും പൊതുജനങ്ങളെ സുരക്ഷിതമായ വഴിയിലേക്ക് തിരിച്ചുവിടാനായി നിന്നിരുന്ന ഉദ്യോഗസ്ഥയായിരുന്നു കടല്‍ത്തിരമാലകളില്‍പ്പെട്ട് പൊങ്ങിയത്

ഇപ്പോള്‍ ഇത് വാര്‍ത്തയായി മാറിയത് ആ സമയം അതുവഴി കടന്നുപോയ വാഹനത്തിലുള്ളവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ വീഡിയോ പ്രസിദ്ധപ്പെടുത്തിയത് ശരിയായില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് അസമയമായിട്ടുകൂടി അവര്‍ അത്തരം ഒരു പ്രദേശത്ത് കാവല്‍ നിന്നതെന്നും അവര്‍ക്ക് അപകടം സംഭവിച്ചത് അത്തരത്തിലൊരു വീഡിയോ ആക്കി പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്ന അഭിപ്രായമായിരുന്നു വീഡിയോ കണ്ട പലര്‍ക്കും.
വീഡിയോ എടുത്തവര്‍ ചിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ചിരിച്ചത് അവരെ കളിയാക്കിച്ചിരിച്ചതല്ലെന്നും അവര്‍ക്കപകടമൊന്നും സംഭവിച്ചില്ലെന്നും അവര്‍ വീഡിയോയില്‍ തന്നെ പറഞ്ഞു. കൂടാതെ ചിരിച്ചുപോയതിന് അവര്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
തങ്ങള്‍ വീഡിയോ പോസ്റ്റ് ചെയ്തത് അവരുടെ പ്രാധാന്യവും ജോലിയിലുള്ള ആത്മാര്‍ത്ഥതയും കാണിക്കാനാണെന്നും വീഡിയോ എടുത്ത് പ്രസിദ്ധമാക്കിയവര്‍ പറഞ്ഞിട്ടുമുണ്ട്.

Scroll To Top