Monday December 05, 2016
Latest Updates

ഇത് ഓട്ടോയുമല്ല സൈക്കിളുമല്ല, ഇത് ഓട്ടോസൈക്കിളാണ്

ഇത് ഓട്ടോയുമല്ല സൈക്കിളുമല്ല, ഇത് ഓട്ടോസൈക്കിളാണ്

നമ്മള്‍ കാറുകള്‍ കണ്ടിട്ടുണ്ട് ടൂ വീലറുകളും കണ്ടിട്ടുണ്ട്. ഇവ തമ്മിലുള്ള വ്യത്യാസവും നമുക്ക് അറിയാം. ടൂ വീലറുകള്‍ക്ക് രണ്ട് വീലും ഒരു ഹാന്‍ഡിലും കാറുകള്‍ക്ക് നാല് വീലും ഒരു സ്റ്റിയറിംഗുമാണുള്ളത്. എന്നാല്‍ ഇവ രണ്ടിനും ഇടയ്ക്കുണ്ട്. നമ്മള്‍ മലയാളികള്‍ക്ക് അതിന്റെ പേര് അറിയാം കാരണം ഓട്ടോറിക്ഷ നമ്മുടെ നാട്ടിലെ ജനകീയ വാഹനങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇന്ത്യയിലൊഴികെയുള്ള രാജ്യങ്ങളിലൊന്നും ഓട്ടോറിക്ഷ അത്ര ജനകീയമാണെന്ന് തോന്നുന്നില്ല. ഈ രാജ്യങ്ങളിലൊക്കെ നിലവിലുള്ളത് ഇരുചക്ര വാഹനങ്ങള്‍ക്കും നാല്‍ചക്ര വാഹനങ്ങള്‍ക്കുമുള്ള നിയമമാണ്. എന്നാല്‍ ഓട്ടോസൈക്കിള്‍സ് നിലവില്‍ വരുന്നതോടെ ഈ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടി വരുമെന്ന അവസ്ഥയാണിപ്പോള്‍.

ലൂസിയാനയിലുള്ള എലിയോ മോട്ടോഴ്‌സാണ് ഓട്ടോസൈക്കിള്‍സ് നിര്‍മ്മിക്കുന്നത്. നമ്മുടെ നാട്ടിലെ ഓട്ടോയ്ക്ക് മുന്നില്‍ ഒരു വീലും പിന്നില്‍ രണ്ടു വീലുമാണുള്ളതെങ്കില്‍ ഓട്ടോസൈക്കിളിന് മുന്നില്‍ രണ്ട് വീലും പിന്നില്‍ ഒരു വീലുമാണുള്ളത്. പിന്നില്‍ ഒരു ചക്രം മാത്രമുള്ളത് വാഹനത്തിന് കൂടുതല്‍ നിയന്ത്രണമുണ്ടാക്കുമെന്നാണ് ടൊയോട്ട പോലുള്ള കമ്പനികള്‍ അവകാശപ്പെടുന്നത്.

ട്രാഫിക്ക് കൂടുതലുള്ള രാജ്യങ്ങളില്‍ ഈ വാഹനം വലിയ പ്രയോജനമായിരിക്കും ഉണ്ടാക്കുക. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം.

Scroll To Top