Sunday December 11, 2016
Latest Updates

ഇത്തവണ ലോക ഫുട്‌ബോള്‍ കിരീടം ആതിഥേയരായ ബ്രസീലിനെന്ന് മുന്‍ ലോക ഫുട്‌ബോളര്‍ ലൂയിസ് ഫിഗോ

ഇത്തവണ ലോക ഫുട്‌ബോള്‍ കിരീടം ആതിഥേയരായ ബ്രസീലിനെന്ന് മുന്‍ ലോക ഫുട്‌ബോളര്‍ ലൂയിസ് ഫിഗോ

ത്തവണ ഫുട്‌ബോള്‍ ലോകകിരീടം ആതിഥേയരായ ബ്രസീല്‍ നേടുമെന്ന് മുന്‍ പോര്‍ച്ചുഗീസ് ക്യാപ്ടന്‍ ലൂയിസ് ഫിഗോ. നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന് ഒരു തവണ കൂടി കിരീടം നേടാനുള്ള കരുത്തില്ല. അതേസമയം സ്വന്തം നാട്ടില്‍ കളി നടക്കുന്നു എന്നതിന്റെ എല്ലാ ആനുകൂല്യവും ബ്രസീലിനാണുള്ളതെന്നും ഫിഗോ പറഞ്ഞു.

ബ്രസീല്‍ കോച്ച് പോര്‍ച്ചുഗീസുകാരനായ ലൂയി ഫിലിപ്പ് സ്‌കൊളാരി ടീമിന് മികച്ച പരിശീലനമാണ് നല്കുന്നതെന്നും ഫിഗോ പറഞ്ഞു.  തന്റെ സ്വന്തം ടീമായ പോര്‍ച്ചുഗലും ഇത്തവണ പച്ച തൊടില്ലെന്ന് ഫിഗോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാ ള്‍ ഡോയെ മാത്രം ആശ്രയിച്ചാണ് പോര്‍ച്ചുഗല്‍ നില്ക്കുന്നത്. ഇത് പോര്‍ച്ചുഗലിന് ഗുണം ചെയ്യില്ലെന്നും ഫിഗോ പറഞ്ഞു. ലോക ഫുട്‌ബോളര്‍ കിരീടം നേടിയിട്ടുള്ള താരമാണ് ഫിഗോ.

ജൂണിലാണ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള ആരംഭിക്കുന്നത്. ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകര്‍.

Scroll To Top