Sunday December 11, 2016
Latest Updates

ഇതിഹാസ കാറോട്ട താരം മൈക്കല്‍ ഷൂമാക്കര്‍ ഇനി ജീവിതത്തിലേക്ക് തിരിച്ച വരില്ല

ഇതിഹാസ കാറോട്ട താരം മൈക്കല്‍ ഷൂമാക്കര്‍ ഇനി ജീവിതത്തിലേക്ക് തിരിച്ച വരില്ല

ബെര്‍ലിന്‍: : ജര്‍മനിയുടെ ഇതിഹാസ കാറോട്ട താരം മൈക്കല്‍ ഷൂമാക്കര്‍ ഇനി ജീവിതത്തിലേക്ക് തിരിച്ച വരില്ല. ഓര്‍മ്മയും സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ട ഷൂമാക്കര്‍ വീല്‍ ചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. ഷൂമാക്കറെ സന്ദര്‍ശിച്ച ഉറ്റ സുഹൃത്തും മുന്‍ കാറോട്ടക്കാരനുമായ ഫിലിപ്പ് സ്‌ട്രെയ്ഫാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ സ്‌കീയിങ്ങിനിടെ വീണു പരുക്കേറ്റു ചികിത്സയിലായ ഷൂമാക്കര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ ഷൂമാക്ക റുടെ ആരാധകരെ നിരാശയിലാക്കി. കാറോട്ട മത്സരത്തിനിടെ അപകടത്തില്‍ പരുക്കേറ്റ് വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്ന താരമാണ് ഫിലിപ്പ് സ്‌ട്രെയ്‌സ്.

ഇത് ആദ്യമായാണ് കുടുംബത്തിനു പുറത്ത് നിന്ന് ഒരാള്‍ക്ക് ഷൂമാക്കറെ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നത്. ഫ്രാന്‍സിലെ ആല്‍പ്‌സ് പാര്‍വത നിരയില്‍ സ്‌കീയിംഗ് ചെയ്യുന്നതിനിടെയാണ് ഷൂമാക്കര്‍ തെന്നി വീണത്. തുടര്‍ന്ന് മാസങ്ങളോളം കോമയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ജൂണില്‍ കോമയില്‍ നിന്ന് മുക്തനായിരുന്നു

Scroll To Top