Friday December 09, 2016
Latest Updates

ഇതിഹാസയുഗം ഇനി ഓര്‍മകളില്‍ .. മണ്ടേലയ്ക്കു ലോകം വിട നല്‍കി

ഇതിഹാസയുഗം ഇനി ഓര്‍മകളില്‍ .. മണ്ടേലയ്ക്കു ലോകം വിട നല്‍കി

ക്യുനു: ഗോത്ര ആചാരങ്ങളോടെയും ഔദ്യോഗിക ബഹുമതികളോടെയും ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റിന് ലോകം വിട നല്‍കി. നെല്‍സണ്‍ മണ്ടേലയുടെ ജന്മദേശമായ ക്യുനുവിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.

മണ്ടേലയുടെ കുടുംബാംഗങ്ങളോട് ഒപ്പം ലോക നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.ഇന്ത്യയെ പ്രതിനിധികരിച്ചു രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘവും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗ്ഗിന്‌സിന്റെ നേതൃത്വത്തിലുള്ള സംഘവും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു .ലക്ഷക്കണക്കിന് ജനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി മണ്ടേലയ്ക്ക് ആദരാന്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നത് പ്രിട്ടോറിയയില്‍ നിന്ന് ഔദ്യോഗിക വിമാനത്തില്‍ മതാതയില്‍ എത്തിച്ച മൃതദേഹം 31 കിലോ മീറ്റര്‍ വിലാപയാത്രയായാണ് ക്യുനുവില്‍ എത്തിച്ചത്.

പരമ്പരാഗത ഗോത്ര രീതിയിലുള്ള ചടങ്ങിന് ശേഷം മൃതദേഹം മണ്ണിലേക്ക് ഇറക്കുമ്പോള്‍ സൈനിക വിമാനങ്ങള്‍ ആകാശത്ത് റോന്ത് ചുറ്റി. മണ്ടേല ജീവിച്ച വര്‍ഷങ്ങളെ സൂചിപ്പിക്കുന്ന 95 മെഴുകുതിരികള്‍ക്കിടയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ടെന്റ് സ്ഥാപിച്ചത്.

ജയില്‍പുള്ളിയില്‍ നിന്ന് രാഷ്ട്രതലവനിലേക്കുള്ള മണ്ടേലയുടെ പ്രയാണത്തെ ഓര്‍മ്മിച്ച് കൊണ്ട് അയ്യായിരത്തിലധികം പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.

Scroll To Top