Sunday December 04, 2016
Latest Updates

ഇതാണ് ആത്മാര്‍ത്ഥത, യുവതിയെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സുകാരന്‍ കുത്തൊഴുക്കുള്ള നദിയിലേക്ക് സാഹസികമായി ചാടി

ഇതാണ് ആത്മാര്‍ത്ഥത, യുവതിയെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സുകാരന്‍ കുത്തൊഴുക്കുള്ള നദിയിലേക്ക് സാഹസികമായി ചാടി

ലിമറിക്ക് :ജോലിയോടുള്ള ആത്മാര്‍ത്ഥത എന്തെന്ന് ഇനി ലിമറിക്കിലെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരെ കണ്ടുപഠിക്കാം. നദിയില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ലിമറിക്കിലെ അഗ്‌നിശമ സേനാംഗം നദിയിലേക്ക് സാഹസികമായി ചാടി. സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചാണ് കുത്തൊഴുക്കുള്ള നദിയിലേക്ക് ഈ അഗ്‌നിശമന സേനാംഗം എടുത്തു ചാടിയത്.

ലിമറിക്കില്‍ ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഗാരിയൊവന്‍ സ്വദേശിനിയായ 20 കാരിയാണ് ഷാനോണ്‍ നദിയില്‍ വീണത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ലിമെറിക്ക് സിറ്റി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിലെ ടീം അംഗമാണ് സാഹസികമായി നദിയിലേക്ക് എടുത്ത് ചാടിയത്.

തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തിനുള്ള ബോട്ട് വരുന്നത് വരെ ഇയാള്‍ യുവതിയുടെ ജീവന്‍ അപായത്തിലാകാതെ സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്തു . അഗ്‌നിശമന സേനയോടൊപ്പം എത്തിയ തീരസംരക്ഷണ സേനയുടെ വിമാനത്തില്‍ നിന്ന് സുരക്ഷ മുന്‍കരുതലോടെ നദിയിലേക്ക് ഇറങ്ങാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ ഈ നീക്കം പാളിയതോടെ സാര്‍സ്ഫീല്ഡ് പാലത്തില്‍ നിന്ന് ഇയാള്‍ താഴേയ്ക്ക് ചാടുകയായിരുന്നു. പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് എത്തിച്ച് യുവതിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.

കരയ്‌ക്കെത്തിച്ച യുവതിയെ ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് യുവതി നദിയില്‍ വീണതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ നാലംഗ അഗ്‌നിശമന സേനാംഗങ്ങളെ സ്ഥലത്ത് അയയ്ക്കുകയും അതിവേഗം കാര്യങ്ങള്‍ നീക്കിയ സേന 6.10 നകം തന്നെ യുവതിയെ രക്ഷപെടുത്തിയ ശേഷം തിരികെ വന്നു ലിമറിക്ക് ഫയര്‍ റെസ്‌ക്യു സേനയുടെ വക്താവ് പറഞ്ഞു

Scroll To Top