Sunday December 04, 2016
Latest Updates

ഇടുക്കി ബിഷപ് നികൃഷ്ടജീവിയെന്ന് വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക്പോസ്റ്റ്

ഇടുക്കി ബിഷപ് നികൃഷ്ടജീവിയെന്ന് വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക്പോസ്റ്റ്

പാലക്കാട്: തിരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ഥിച്ച് എത്തിയ ഇടുക്കി സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ പരസ്യമായി ശകാരിച്ച ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനക്കുഴിക്കാട്ടിലിനെതിരെ വി.ടി ബല്‍റാമിന്റെ രൂക്ഷ വിമര്‍ശം.

വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് കഷ്ടമാണെന്നാണ് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ എല്ലാവരോടും വോട്ട് ചോദിക്കുക എന്നത് നാട്ടുനടപ്പാണ്. മറ്റ് പാര്‍ട്ടിക്കാരോട് മാത്രമല്ല, എതിര്‍ സ്ഥാനാര്‍ത്ഥികളോട് പോലും വോട്ട് ചോദിക്കാറുണ്ട്. അങ്ങനെ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ആരെങ്കിലും കടന്നുവരുമ്പോള്‍ അവരോട് മാന്യമായി പെരുമാറുക എന്നതും നമ്മുടെ നാട്ടില്‍ നിലവിലുള്ള സുജനമര്യാദയുടെ ഭാഗമാണ്.

അതിനു പകരം വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് കഷ്ടമാണ്. വോട്ട് ചെയ്തില്ലെങ്കിലും സാരമില്ല, കുറഞ്ഞപക്ഷം പരസ്യമായി അപമാനിക്കപ്പെടില്ല എന്നെങ്കിലും ഉറപ്പുവരുത്തി മാത്രം ഇത്തരക്കാരെ സന്ദര്‍ശിക്കാന്‍ സ്ഥാനാര്‍ത്ഥികളും ശ്രദ്ധിച്ചാല്‍ നന്ന്- ബല്‍റാം  ഫേസ്ബുക്കില്‍ കുറിച്ചു BA

Scroll To Top