Friday December 09, 2016
Latest Updates

ഇടുക്കി ബിഷപ്പ് ഹൗസിനു നേരെ ആക്രമണം ,പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി 

ഇടുക്കി ബിഷപ്പ് ഹൗസിനു നേരെ ആക്രമണം ,പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി 

ഇടുക്കി: ഇടുക്കി ബിഷപ്പ് ഹൗസിനു നേരെ ആക്രമണം നടത്തിയവരെ കണ്ടുപിടിക്കാന്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി .രാത്രി പത്തുമണിയോടെ ബിഷപ്പ് അത്താഴത്തിനു ശേഷം ബിഷപ് ഹൗസിന്റെ മിറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു സംഭവം.

ഒരു സംഘമാളുകള്‍ കൂട്ടം ചേര്‍ന്ന് വന്നാണ് അക്രമണം നടത്തിയത്.ഇവര്‍ ബിഷപ്പ് ഹൗസിലേക്ക് പടക്കമെറിയുകയായിരുന്നു.

കാറിലെത്തിയ അജ്ഞാതസംഘമാണ് പടക്കമെറിഞ്ഞതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.സ്ഥലത്തു വന്‍പോലീസ് സന്നാഹം എത്തിയിടുണ്ട്.സംഭവമറിഞ്ഞ് റോഷി അഗസ്റ്റ്യന്‍ എം എല്‍ എ അടക്കമുള്ള നിരവധി ജനപ്രതിനിധികള്‍ രാത്രി തന്നെ ബിഷപ്പ്ഹൗസില്‍ എത്തിയിരുന്നു.

ഇടുക്കിയിലെ ജോയിസ് ജോര്‍ജിന്റെ ജയത്തെകുറിച്ചു ബിഷപ്പ് ഇന്നലെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സഭയുടെ പങ്കാളിത്വത്തിലുള്ള വിജയം മാത്രമല്ല മലയോര മേഖലയിലെ മുഴുവന്‍ ജനങ്ങളുടെയം വിജയമാണ് ഇടുക്കിയിലേതെന്നു മാര്‍ മാത്യു ആനികുഴിക്കാട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു.

Scroll To Top