Friday December 09, 2016
Latest Updates

രൂപതകള്‍ ആത്മീയതയുടെ കുരിശുവരച്ച് കള്ളപ്രചാരണം നടത്തുകയാണെന്ന് പിടി തോമസ്

രൂപതകള്‍ ആത്മീയതയുടെ കുരിശുവരച്ച് കള്ളപ്രചാരണം നടത്തുകയാണെന്ന് പിടി തോമസ്

ഇടുക്കി: ആത്മീയതയുടെ മുഖംമൂടി അണിഞ്ഞവരുടെ മുഖാവരണം ഉടന്‍ അഴിഞ്ഞു വീഴുമെന്ന് ഇടുക്കി മുന്‍ എംപി പിടി തോമസ്. ഇടുക്കി, താമരശ്ശേരി രൂപതകള്‍ ആത്മീയതയുടെ കുരിശുവരച്ച് കള്ളപ്രചാരണം നടത്തുകയാണെന്നും ഈ രൂപതകളുടെ നിലപാട് തിരസ്‌ക്കരിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും പിടി തോമസ് പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെ എതിര്‍ക്കുന്ന സഭ നിലപാടുകള്‍ക്കെതിരെയായിരുന്നു പിടി തോമസിന്റെ രൂക്ഷ വിമര്‍ശനം.

ഇടുക്കിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പിടി തോമസ് സഭ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നരേന്ദ്ര മോഡി തന്റേടം കാണിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിക്കും പിണറായി വിജയനും ഇന്നല്ലെങ്കില്‍ നാളെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അംഗീകരിക്കേണ്ടി വരുമെന്നും പിടി തോമസ് പറഞ്ഞു.

നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ പാര്‍ലമെന്റിന്റെ പടി കാണാത്തതില്‍ വിഷമമില്ല. ഇനിയൊരിക്കലും പാര്‍ലമെന്റിന്റെ പടി കാണാന്‍ കഴിഞ്ഞില്ലെങ്കിലും തനിക്ക് ഖേദമില്ല. വോട്ട് ബാങ്ക് നോക്കി അഭിപ്രായം മാറ്റില്ലെന്നും പിടി തോമസ് പറഞ്ഞു.

Scroll To Top