Saturday December 10, 2016
Latest Updates

ഇടുക്കി അണക്കെട്ട് ഏതുനിമിഷവും തുറന്നു വിടും: ജനം ആശങ്കയില്‍

ഇടുക്കി അണക്കെട്ട് ഏതുനിമിഷവും തുറന്നു വിടും: ജനം ആശങ്കയില്‍

തൊടുപുഴ : ഇടുക്കി അണക്കെട്ട് നിറയാന്‍ ഇനി ഒരടി വെള്ളം കൂടി മാത്രം ബാക്കി നില്‍ക്കെ പദ്ധതി പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങള്‍ ആശങ്കയുടെ മുള്‍ മുനയിലായി .നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ,കൊച്ചി നഗരം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നു

തൊടുപുഴ :കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402 കവിഞ്ഞു. പരമാവധി സംഭരണശേഷിയായ 2403 അടിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കും.രണ്ടുമണിക്കൂര്‍ എങ്കിലും ജലം തുറന്നു വിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ട വിഭാഗം
ചീഫ് എഞ്ചിനീയര്‍ കെ.കറുപ്പന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ദസംഘം ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. അണക്കെട്ട് തുറന്ന് വിടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. സംഭരണശേഷിയുടെ 99 ശതമാനം വെള്ളമാണ് ഡാമിലുള്ളതെന്ന് കെഎസ്ഇബി കണക്കുകള്‍ വ്യക്തമാക്കുന്നു. മഴകുറയാന്‍ സാഹചര്യമില്ലാത്തതിനാല്‍ ജലനിരപ്പുയര്‍ന്ന് ഡാം തുറന്നിടാന്‍ സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

ഇതേതുടര്‍ന്ന് ഇടുക്കി,എറണാംകുളം ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. 21 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ടില്‍ ഇത്രയേറെ ജലനിരപ്പ് ഉയരുന്നത്.
പദ്ധതി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 68 മില്ലിമീറ്റര്‍ മഴ ഇന്നലെ വൃഷ്ടി പ്രദേശത്തു രേഖപ്പെടുത്തി. സംഭരണശേഷിയുടെ 98 .78% വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. ഇതിനു മുന്‍പ് രണ്ടു തവണ മാത്രമാണ് ഇടുക്കി അണക്കെട്ട് തുറന്നു വിട്ടിട്ടുള്ളത്. 1981 ഒക്‌ടോബര്‍ 29നും 1992 ഒക്‌ടോബര്‍ 11നും ആണത്‌

Scroll To Top