Saturday December 03, 2016
Latest Updates

ഇടുക്കിയും കോട്ടയവും കേരളാ കോണ്‍ഗ്രസിന് വേണം : മു സ്ലിംലീഗിനും വേണം അധിക സീറ്റ്; യു ഡി എഫില്‍ പുതിയ പ്രതിസന്ധി

ഇടുക്കിയും കോട്ടയവും കേരളാ കോണ്‍ഗ്രസിന് വേണം : മു സ്ലിംലീഗിനും വേണം അധിക സീറ്റ്; യു ഡി എഫില്‍ പുതിയ പ്രതിസന്ധി

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ആവശ്യപ്പെടാന്‍ കേരളാകോണ്‍ഗ്രസ് മാണി വിഭാഗം നേതൃയോഗം തീരുമാനിച്ചു. യു ഡി എഫില്‍ ഈ ആവശ്യമുന്നയിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെയും വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിനെയും യോഗം ചുമതലപ്പെടുത്തി. കോട്ടയം ,ഇടുക്കി സീറ്റുകള്‍ ചോദിക്കാനാണ് തീരുമാനം. പി ജെ ജോസഫ് വിഭാഗം ഇടതുമുന്നണിയിലായിരുന്നപ്പോള്‍ മത്സരിച്ചു വന്നിരുന്ന സീറ്റാണ് ഇടുക്കി.

നിലവിലുള്ള എം പി ഇടുക്കിയില്‍ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടുമെന്ന പൊതുധാരണയാണ് മാണി വിഭാഗത്തിനുള്ളത്

മാണി കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തോടെ യു ഡി എഫില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തു. ആകെ ഇരുപത് ലോക്‌സഭാ സീറ്റുകളുള്ള കേരളത്തില്‍ പതിനേഴ് കോണ്‍ഗ്രസും രണ്ട് മുസ്ലിംലീഗും ഒന്ന് മാണിവിഭാഗം കോണ്‍ഗ്രസും വീതിച്ചെടുക്കുന്ന പതിവാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ നിലവിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തന്നെ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന് അണികള്‍ക്കിടയിലും നേതൃരംഗത്ത് തന്നെയും അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.ഈ ദുസ്സാഹചര്യത്തിലേക്കാണ് മാണിയുടെ പുതിയ ആവശ്യം കൂടി വരുന്നത്. മാത്രമല്ല മുസ്ലിംലീഗും അധിക സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുമെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്. അതിനുമപ്പുറം പുതുതായി യു.ഡി എഫിനോട് ചേര്‍ന്ന സോഷ്യലിസ്റ്റ് ജനതയും സീറ്റിനായി കാത്തിരിക്കയാണ്.കോഴിക്കോടോ വയനാടോ ആണവര്‍ നോട്ടമിടുന്നത്.

Scroll To Top