Wednesday December 07, 2016
Latest Updates

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഹൈറേഞ്ച് സംരക്ഷണ സമിതി മത്സരിക്കുമെന്ന് ഇടുക്കി ബിഷപ്പ്:പി സി ജോസഫ് സ്ഥാനാര്‍ഥിയായേക്കും

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഹൈറേഞ്ച് സംരക്ഷണ സമിതി മത്സരിക്കുമെന്ന് ഇടുക്കി ബിഷപ്പ്:പി സി ജോസഫ് സ്ഥാനാര്‍ഥിയായേക്കും

കട്ടപ്പന : ഇടുക്കിയില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി പി സി ജോസഫ് രംഗത്ത് വന്നേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം കേരളാ ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച കേരളാ കോണ്‍ഗ്രസ് നേതാവായ പി സി ജോസഫ്, മുന്‍ മൂവാറ്റുപുഴ എം എല്‍ എ യും .പി ജെ ജോസഫിന്റെ ബന്ധുവുമാണ്.

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ഹൈറേഞ്ച് സംരക്ഷണ സമിതി സ്വീകരിക്കുമെന്ന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ സഭയും ഇടതു മുന്നണിയും സമരസപ്പെട്ടു നീങ്ങുമെന്ന് ഉറപ്പായി.സഭ പി സി ജോസഫിനെയാവും പിന്തുണയ്ക്കുന്നന്നതെന്ന സൂചനകളാണ് ഇടുക്കിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

. മലയോര ജനതയുടെ വികാരം ഉള്‍ക്കൊള്ളാത്തയാള്‍ സ്ഥാനാര്‍ഥിയായാല്‍ യുഡിഎഫ് ഇടുക്കിയില്‍ രക്ഷപെടില്ലഎന്നാണ് മാര്‍ ആനികുഴിക്കാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.. ഇക്കാര്യം കോണ്‍ഗ്രസിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, മലയോര തീരദേശജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവരാകണം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകേണ്ടതെന്ന് കത്തോലിക്ക സഭയുടെ ഇടയലേഖനമിറക്കി. ജനങ്ങളുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുന്നവരെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു.

പക്ഷേ, മനുഷ്യനെ പരിഗണിക്കാതെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനോട് സഭയ്ക്ക് യോജിപ്പില്ല. കേരള കത്തോലിക്ക മെത്രാന്‍സമിതി തയാറാക്കിയ ഇടയലേഖനം കുര്‍ബാനമധ്യേ പള്ളികളില്‍ വായിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി സഭ ഇടയലേഖനം തയാറാക്കിയിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിന് ജീവിതവുമായുള്ള അഭേദ്യമായ ബന്ധം ഉള്‍ക്കൊള്ളുന്നതാണ് കത്തോലിക്കസഭയുടെ പാരമ്പര്യമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറക്കല്‍ പറഞ്ഞു.കേരളാ കോണ്‍ഗ്രസിന് കര്‍ഷകരോട് ഒരുതരിയെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ യൂ ഡി എഫ് വിട്ടു പുറത്തു വരണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ പാലായില്‍ പറഞ്ഞു.

Scroll To Top