Saturday December 03, 2016
Latest Updates

ഇടുക്കിയിലെ പരാജയ കാരണം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടെന്ന് ജോസ് കെ മാണി

ഇടുക്കിയിലെ പരാജയ കാരണം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടെന്ന് ജോസ് കെ മാണി

ടുക്കി ലോകസഭ മണ്ഡലത്തിലെ പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കാരണമായതായി കോട്ടയം എംപി ജോസ് കെ മാണി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് യുഡിഎഫിനൊപ്പം നിന്ന ഒരു വിഭാഗം വോട്ടര്‍മാര്‍ യുഡിഎഫില്‍ നിന്ന് അകന്നുവെന്നും ഇത് പരാജയ കാരണമായെന്നും ജോസ് കെ മാണി പറഞ്ഞു. കസ്തൂരിരംഗന്‍, റബ്ബര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു.

അതിനിടെ പരാജയത്തിന്റെ പേരില്‍ ഇടുക്കിയിലെ യുഡിഎഫ് പൊട്ടിത്തെറിയുടെ വക്കിലാണ്. ഡിസിസി പ്രസിഡന്റ്, ഇഎം അഗസ്തി എനീ നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇരു നേതാക്കളും  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്നും ജോയിസ് ജോര്‍ജിനെ മറികടക്കുന്ന പ്രചരണം സംഘടിപ്പിക്കുന്നതില്‍ ഡിസിസി നേതൃത്വം പരാജയപ്പെട്ടെന്നും ആരോപണമുണ്ട്.

കസ്തൂരി രംഗന്‍ വിഷയത്തില്‍ സഭ നേതൃത്വവുമായി ഏറ്റുമുട്ടിയ പിടി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ റോയ് കെ പൌലോസ് ഉള്‍പ്പെടെയുള്ളവര്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥി ആക്കിയതാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്.

പിസി ജോര്‍ജിന്റെയും ആന്റണി രാജുവിന്റെയും പ്രസ്താവനകള്‍ പരാജയ കാരണമായോ എന്ന് പരിശോധിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ഇന്നലെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Scroll To Top