Friday December 09, 2016
Latest Updates

ഇടവേളയ്ക്ക് ശേഷം നടി റോമ മലയാളത്തിലേക്ക് തിരിച്ചു വരുന്നു

ഇടവേളയ്ക്ക് ശേഷം നടി റോമ മലയാളത്തിലേക്ക് തിരിച്ചു വരുന്നു

ഒരു ഇടവേളയ്ക്ക് ശേഷം നടി റോമ തിരിച്ചു വരുന്നു. തെലുങ്കിലൂടെ അരങ്ങേറ്റം കുറിച്ച റോമയ്ക്ക് ഒരുകാലത്ത് മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇടക്കാലം കൊണ്ട് റോമയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു. ഇപ്പോള്‍ റോമയെ മലയാള സിനിമയില്‍ കാണാനേ ഇല്ല എന്ന അവസ്ഥയാണ്. മോഹന്‍ലാല്‍ നായകനായ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് റോമയെ അവസാനമായി പ്രേക്ഷകര്‍ കണ്ടത്.

ഏതായാലും ഈ ചെറിയ ഇടവേളയ്ക്ക് ശേഷം റോമ വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. ബിജോയ് സംവിധാനം ചെയ്യുന്ന നമസ്‌തേ ബാലി സിനിമയിലൂടെയാണ് റോമ മലയാളത്തില്‍ തിരികെ എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രം നായികാ പ്രാധാന്യമുള്ള സിനിമയാണ്. അജു വര്‍ഗീസാണ് സിനിമയിലെ മറ്റൊരു പ്രമുഖ താരം.

Scroll To Top