Saturday December 10, 2016
Latest Updates

ഇടയവഴിയില്‍ 35 വര്‍ഷങ്ങള്‍ പിന്നിടുന്ന ഫാ.ജോര്‍ജ് വര്‍ഗീസ് വെണ്ണിക്കുളം

ഇടയവഴിയില്‍ 35 വര്‍ഷങ്ങള്‍ പിന്നിടുന്ന ഫാ.ജോര്‍ജ് വര്‍ഗീസ് വെണ്ണിക്കുളം

ഡബ്ലിന്‍ :പൌരോഹിത്യ ശുശ്രൂഷയുടെ നീണ്ട 35 വര്‍ഷങ്ങള്‍ പിന്നിടുന്ന ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് വര്‍ഗീസ് (വെണ്ണിക്കുളം)മാലയിലിന് ഡബ്ലിനിലെ സഭാ സമൂഹവും,പൗരാവലിയും ചേര്‍ന്ന് സ്വീകരണം നല്കും. 

താലയിലെ സെന്റ് മെലുരിയന്‍സ് പള്ളിയില്‍  രാവിലെ 10 30 നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.ജോര്‍ജ് വര്‍ഗീസ് പ്രധാന കാര്‍മികത്വം വഹിക്കും.തുടര്‍ന്ന് ഫാ ജയിസന്റെ പ്രാര്‍ഥനാ ശുശ്രൂഷയോടെ ആരംഭിക്കുന്ന അനുമോദന സമ്മേളനത്തില്‍ ഇടവകാ സമിതി വൈസ് പ്രസിഡണ്ട് കെ ഇ തോമസ് അദ്ധ്യക്ഷത വഹിക്കും.അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്തായുടെ സന്ദേശം സഭാ ഇടവക സെക്രട്ടറി ജോജി അബ്രാഹം വായിക്കും.

സീറോ മലബാര്‍ സഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഫാ.ജോസ് ഭരണികുളങ്ങര,ഫെയര്‍ വ്യൂ പള്ളി വികാരി ഫാ ആന്റണി നല്ലൂക്കുന്നേല്‍,സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. റ്റി ജോര്‍ജ് (ഡ്രോഗഡ),സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ബിജു പാറേക്കാട്ടില്‍(ലൂക്കന്‍)ഡബ്ലിന്‍ സി എസ് ഐ പള്ളി വികാരി റവ.ഡോ.ജേക്കബ് തോമസ് (ബെല്‍ഫാസ്റ്റ്),ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ. മനോജ് പൊന്‍കാട്ടില്‍,സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.അനീഷ് സാം,ബ്രിസ്റ്റോള്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ.കെ പി ജോണ്‍സന്‍,സിബി ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിക്കും.
fr gv
ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമ ഇടവക ക്വയര്‍ മംഗളഗാനം ആലപിക്കും.

ഇടവകാ ട്രസ്റ്റിമാരായ അനീഷ് ബാബുക്കുട്ടി,കുരുവിള തോമസ് എന്നിവര്‍ ചേര്‍ന്ന് റവ.ജോര്‍ജ് വര്‍ഗീസ് അച്ചന് ഉപഹാരവും മംഗളപത്രവും സമര്‍പ്പിക്കും.തുടര്‍ന്ന് റവ.ജോര്‍ജ് വര്‍ഗീസ് മറുപടി പ്രസംഗം നടത്തും.

സ്വീകരണ സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും.സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

Scroll To Top