Wednesday December 07, 2016
Latest Updates

ഇടപാടുകാരുടെ പണം അടിച്ചു മാറ്റിയ ബാങ്ക് ഓഫ് അയര്‍ലണ്ട് ജീവനക്കാരന്‍ വിചാരണ നേരിടുന്നു

ഇടപാടുകാരുടെ പണം അടിച്ചു മാറ്റിയ ബാങ്ക് ഓഫ് അയര്‍ലണ്ട് ജീവനക്കാരന്‍ വിചാരണ നേരിടുന്നു

ഡബ്ലിന്‍ :വൃദ്ധരായ അക്കൌണ്ട് ഉടമകളുടെ പണം അടിച്ചു മാറ്റിയ ബാങ്ക് ഓഫ് അയര്‍ലണ്ട് ജീവനക്കാരന്‍ അറസ്റ്റില്‍. ബാങ്ക് ഓഫ് അയര്‍ലണ്ട് ജീവനക്കാരനായ മൈക്കല്‍ ലൊട്ട് എന്ന 24 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ മൂന്ന് മാസത്തിനിടെ വിവിധ
കാലയളവിലായി 500 മുതല്‍ 4600 യൂറോ വരെ ആകെ 22,000 യൂറോ തട്ടിയെടുത്തെന്നാണ് കേസ്. അറസ്റ്റിലായ മൈക്കല്‍ ഇപ്പോള്‍ ബ്ലാച്ചര്‍ഡ്‌സ് ടൌണ്‍ ജില്ല കോടതിയില്‍വിചാരണ നേരിടുകയാണ്. ഒന്നിലേറെ മോഷണ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ കില്‍ഡെയറിലെ മെയ്ന്‍ സ്ട്രീറ്റ് ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇയാള്‍ ഇടപാടുകാരുടെ പണം കൈക്കലാക്കിയത്. 2012 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ പലപ്പോഴായാണ് ഇയാള്‍ മോഷണം നടത്തിയത്. പ്രായമായ
ഇടപാടുകാരുടെ അക്കൌണ്ടില്‍ നിന്നാണ് ഇയാള്‍ പണം കൈക്കലാക്കിയത്. അഞ്ചോളംഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പണം നഷ്ടപ്പെട്ട രണ്ട് പേര്‍ ബുദ്ധിമാന്ദ്യമുള്ളവരാണ്

Scroll To Top