Thursday December 08, 2016
Latest Updates

ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ സിന്‍ ഫിന്‍ നേതൃത്വത്തില്‍ ഇടതുപക്ഷ സഖ്യം അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം ; ജെറി ആഡംസ് ജനപ്രിയ നേതാവ്

ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ സിന്‍ ഫിന്‍ നേതൃത്വത്തില്‍ ഇടതുപക്ഷ സഖ്യം അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം ; ജെറി ആഡംസ് ജനപ്രിയ നേതാവ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടി സിന്‍ ഫിന്‍ എന്ന സര്‍വേ റിപ്പോര്‍ട്ട്. നേരത്തെ തെരഞ്ഞെടുപ്പ് നടന്നാല്‍ സിന്‍ ഫിന്‍ കൂട്ടുകക്ഷി ഗവണ്‍മെന്റിനെ നയിക്കുന്ന പാര്‍ട്ടിയായി അധികാരത്തില്‍ വരുമെന്നും സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മില്‍വാര്‍ഡ് ബ്രൌണ്‍ ആണ് സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസ് ഏറ്റവും ജനപ്രീതിയുള്ള നേതാവായി മാറി.

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച അഭൂതപൂര്‍വമായ പിന്തുണയാണ് സിന്‍ ഫിന്‍ പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്താന്‍ സഹായകമായത്. 26 ശതമാനം വോട്ടര്‍മാരുടെ പിന്തുണ നേടിയാണ് ലോക്കല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ സിന്‍ ഫിന്‍ പാര്‍ട്ടി മുന്നേറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് സര്‍വേ നടന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ചരിത്രത്തില്‍ ആദ്യമായി സിന്‍ ഫിന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്ന് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഫിനാഗലിനും ഫിനാ ഫാളിനും ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ പറയുന്നു. ഫിനാ ഫാള്‍, സിന്‍ ഫിന്‍ സഖ്യത്തിന് 15 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഫിനാ ഫാള്‍ , സ്വതന്ത്ര സഖ്യത്തിന് 11 ശതമാനം വോട്ടുകളും പ്രവചിക്കപ്പെടുന്നു. നിലവിലുള്ള ഫിനാഗല്‍, ലേബര്‍ സഖ്യത്തിന് 9 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കൂ. ഫിനാഗല്‍, സ്വതന്ത്ര സഖ്യത്തിന് 9 ശതമാനവും ഫിനാഗല്‍, സിന്‍ ഫിന്‍ സഖ്യത്തിന് 7 ശതമാനം വോട്ടുകളും പ്രവചിക്കപ്പെടുന്നു. ഫിനാഗല്‍, ഫിനാ ഫാള്‍ സഖ്യത്തിന് 5 ശതമാനം വോട്ടുകളാണ് സര്‍വേ പ്രവചിക്കുന്നത്.

ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ഭൂരിപക്ഷം പേരും പിന്തുണയ്ക്കുന്നത് മന്ത്രി ജോണ്‍ ബര്‍ട്ടനെയാണ്. ലേബര്‍ ഗവണ്‍മെന്റ് ഗവണ്‍മെന്റ് കാലാവധി തികയ്ക്കില്ലെന്ന് നല്ലൊരു ശതമാനം പേരും കരുതുന്നു

Scroll To Top