Saturday December 03, 2016
Latest Updates

ഇകോ സ്‌പോര്‍ട് ജൂണില്‍ യൂറോപ്യന്‍ വിപണിയില്‍ എത്തും

ഇകോ സ്‌പോര്‍ട് ജൂണില്‍ യൂറോപ്യന്‍ വിപണിയില്‍ എത്തും

ന്ത്യയില്‍ നിര്‍മിച്ച കോംപാക്ട് എസ് യു വിയായ ഇകോ സ്‌പോര്‍ട് ജൂണോടെ യൂറോപ്യന്‍ വിപണിയില്‍ ഇറങ്ങും. ഇന്ത്യയില്‍ ഇറക്കിയ വാഹനത്തില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍ വിപണിക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാകും ഇകോ സ്‌പോര്‍ട് യൂറോപ്യന്‍ വിപണിയില്‍ എത്തുക. ലെഫ്റ്റ് ഹാന്‍ഡ് െ്രെഡവ് ലേ ഔട്ട്, എയര്‍ബാഗ് തുടങ്ങിയവയാകും യൂറോപ്യന്‍ വിപണിയില്‍ എത്തുമ്പോള്‍ വാനഹത്തില്‍ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങള്‍.

കൂടാതെ ബേസിക് രൂപകല്പ്പനയില്‍ ഉള്‌പ്പെടെ മുന്നൂറിലധികം മാറ്റങ്ങള്‍ വരുത്തിയാകും ഈ വാഹനം യൂറോപ്യന്‍ വിപണിയില്‍ എത്തുക. കര്‍ശന ഗുണനിലവാര പരിശോധനയാണ് യൂറോപ്പില്‍ നിലവിലുള്ളത്. അതുകൊണ്ട് തന്നെ മികച്ച ഗുണനിലവാരത്തില്‍ ഇകോ സ്‌പോര്‍ട് യൂറോപ്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയുടെ എഞ്ചിനീയറിംഗ് വിഭാഗം.

യൂറോ  എന്‍ സി എ പി ക്രാഷ് ടെസ്റ്റ് പോലെയുള്ള കര്‍ശന പരിശോധനകളാണ് യൂറോപ്പില്‍ വാഹനങ്ങള്‍ക്ക് നടത്താറുള്ളത്. നേരത്തെ ഈ പരിശോധനയില്‍ ഇകോ സ്‌പോര്‍ട്‌സിന് 4 സ്റ്റാര്‍ റേറ്റിംഗ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. കൂടുതല്‍ മാറ്റങ്ങളോടെ എത്തുന്ന വണ്ടിക്ക് 5 റേറ്റിംഗ് തന്നെ നേടാനാകുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ.

Scroll To Top