Wednesday December 07, 2016
Latest Updates

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ 2 ഗോളിന് സ്വാന്‍സിയോട് തോറ്റു. കഴിഞ്ഞ സീസണിലെ
പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു സ്വാന്‍സി.

കളിയുടെ 61 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ഗോളുകളാക്കി മാറ്റുന്നതിലെ പിഴവ് മാഞ്ചസ്റ്ററിന് വിനയാവുകയായിരുന്നു. നായകന്‍ വെയ്ന്‍ റൂണിയുടെ വകയായിരുന്നു യുണൈറ്റഡിന്റെ ഏക ഗോള്‍. സുംഗ് യോംഗ് കി, സിഗുറോസന്‍ എന്നിവരാണ് സ്വാന്‍സിയ സിറ്റിക്ക് ഗോള്‍ നേടിയത്.

Scroll To Top