Monday December 05, 2016
Latest Updates

ഇംഗ്ലണ്ട് പര്യടനം: ധോണിക്ക് പകരം മലയാളി താരം സഞ്ജു സാംസണ്‍

ഇംഗ്ലണ്ട് പര്യടനം: ധോണിക്ക് പകരം മലയാളി താരം സഞ്ജു സാംസണ്‍

ഇംഗ്ലണ്ട്: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു വി സാംസണ്‍ പരിശീലന മത്സരത്തില്‍ ധോണിക്ക് പകരം ടീമില്‍ ഇടം നേടിയേക്കുമെന്ന് സൂചന. പരിശീലന മത്സരത്തില്‍ കൗണ്ടി ക്ലബ് മിഡില്‍ സക്‌സിനെയാണ് ഇന്ത്യ നേരിടേണ്ടത്.. അവസാന ഇലവനില്‍ നായകന് ധോണിക്ക് പകരം സഞ്ജു ഇടം നേടിയേക്കുമെന്നാണ് സൂചന. ധോണി കളിക്കുന്നുണ്ടെങ്കില്‍ തന്നെ സഞ്ജുവിന് വിക്കറ്റ് കീപ്പരാകാന്‍ അവസരം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ന് നടക്കുന്ന പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചാല്‍ സഞ്ജുവിനു 25 നടക്കുന്ന ആദ്യ ഏകദിന മത്സരത്തിന്റെ അവസാന ഇലവനില്‍ ഇടം നേടാന്‍ സാധിച്ചേക്കും. ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഏകദിനത്തില്‍ വിജയം അനിവാര്യമാണ് അതുകൊണ്ട് തന്നെ സഞ്ജു ഉള്‍പ്പെടെയുള്ള പുതിയ പ്രതിഭകള്‍ക്ക് അവസരം നല്‍കിയേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ഇ ടീമിലെയും ഐപിഎല്ലിലെയും പ്രകടനമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നത്.

Scroll To Top