Sunday December 11, 2016
Latest Updates

ഇംഗ്ലണ്ടുകാര്‍ക്ക് തിങ്കളാഴ്ച്ച എന്ന് കേട്ടാലെ ഭയം, കാരണമെന്താണെന്ന് അറിയാമോ ?

ഇംഗ്ലണ്ടുകാര്‍ക്ക് തിങ്കളാഴ്ച്ച എന്ന് കേട്ടാലെ ഭയം, കാരണമെന്താണെന്ന് അറിയാമോ ?

ലണ്ടന്‍: ഇംഗ്ലണ്ടുകാര്‍ക്ക് തിങ്കളാഴ്ച്ച ദിവസം എന്ന് കേള്‍ക്കുന്നതേ പേടിയാണ്. ഞായറാഴ്ച്ച രാത്രിയാണെങ്കില്‍ ഇവര്‍ സാധാരണ ഉറങ്ങുന്നതിന്റെ പകുതിയെ ഉറങ്ങാറുള്ളു. എന്താണിനിതിന് കാരണമെന്ന് അറിയാമോ ? ഇന്ത്യയിലെ പോലെ എന്താണെങ്കിലും അന്ധവിശ്വാസങ്ങളൊന്നും ആകാന്‍ തരമില്ല. ഇംഗ്ലണ്ടുകാര്‍ പൊതുവില്‍ പുരോഗമന ചിന്താഗതിക്കാര്‍ എന്നാണല്ലോ അറിയപ്പെടുന്നത്. പ്രശ്‌നം മറ്റൊന്നുമല്ല, തിങ്കളാഴ്ച ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളോര്‍ത്ത് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം തന്നെ കാരണം. തിരക്കിട്ട ജോലികളും ചെയ്തു തീര്‍ക്കേണ്ട അമിതമായ ഉത്തരവാദിത്വങ്ങളുമാണ് തിങ്കളാഴ്ചയെ പേടി സ്വപ്നമാക്കുന്നത്.

നാളെ തിങ്കളാഴ്ച്ചയാണല്ലോ എന്ന ഭയം ഉള്ളില്‍ക്കിടന്ന് നീറി പുകയുന്നത് മൂലം നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ഞായറാഴ്ച ഇംഗ്ലണ്ടുകാര്‍ ഉറങ്ങാറുള്ളു. സാധാരണ ദിവസം ആറരമണിക്കൂറോളം ഉറങ്ങുന്ന സ്ഥലത്താണിത്. ഉറക്കമില്ലായ്മ (ഇന്‍സ്‌മോനിയ) കാരണം പല തരം രോഗങ്ങളും ഇത്തരക്കാരെ ബാധിക്കുന്നുവെന്നും പഠനം പറയുന്നു. ഉറക്കത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചു പഠിക്കുന്ന ജേസണ്‍ എല്ലിസിന്റെ നേതൃത്വത്തിലാണു പഠനങ്ങള്‍ നടന്നത്. ഒരു പുതിയ വാരത്തിലേക്ക് കടക്കുന്നതിന്റെ ഭയം ആളുകളില്‍ കൂടി വരുന്നുവെന്നു പഠനങ്ങള്‍ പറഞ്ഞു. മനുഷ്യന്റെ മാനസികാവസ്ഥകള്‍ അവനെ ഭയത്തിലേക്ക് നയിക്കുന്നു. പുതിയവാരം തുടങ്ങുമ്പോള്‍ ചെയ്ത് തീര്‍ക്കേണ്ട ജോലികള്‍ മറ്റു ദിനങ്ങളില്‍ നിന്നും വളരെ വലുതാണ്. ഒരു നാട് മുഴുവനും പ്രശ്‌നത്തില്‍ അകപ്പെടുന്ന കാഴ്ചയാണിപ്പോള്‍ പുറത്തുവരുന്നത്.

ഈ അവസ്ഥയില്‍ നിന്നു രക്ഷനേടാന്‍ ഇംഗ്ലണ്ടിലെ ജനത വഴികള്‍ തേടുകയാണ്. ദിവസേന ആറു മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ മാത്രമേ മനസും ശരീരവും ഉന്മേഷത്തോടെ ഉണ്ടാവുകയുള്ളു. എന്നാല്‍ അതില്‍ നിന്നു തികച്ചും വ്യത്യസ്തമായി മാനസിക സമ്മര്‍ദ്ദം മൂലം നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ഞായറാഴ്ച ഉറങ്ങുന്നത്. തിങ്കളാഴ്ചയിലെ തിരക്കുകളും സമ്മര്‍ദങ്ങളും കാരണം അവര്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. നോര്‍ത്തുമ്പ്രിയ സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണു പഠനങ്ങള്‍ നടന്നത്

Scroll To Top