Tuesday December 06, 2016
Latest Updates

ഇംഗ്ലണ്ടിലെ പ്രാദേശിക കറന്‍സിയില്‍ മലയാളിയുടെ മുഖവും

ഇംഗ്ലണ്ടിലെ പ്രാദേശിക കറന്‍സിയില്‍ മലയാളിയുടെ മുഖവും

ഇംഗ്ലണ്ടിലെ പ്രാദേശിക കറന്‍സിയില്‍ മലയാളിയുടെ മുഖവും. ഇംഗ്ലണ്ടിലെ ടോറ്റ്‌നസ് പട്ടണത്തിലാണ് മലയാളിയായ സൂര്യ ദിനേശിന്റെ മുഖം അച്ചടിച്ച കറന്‍സി പുറത്തിറക്കിയത്. ഇംഗ്ലണ്ടിലെ നോര്‍ത്‌ഡെവനിലെ ചെറുപട്ടണമായ ടോറ്റ്‌നസിലെ 21 പൗണ്ട് മൂല്യമുള്ള പ്രാദേശിക കറന്‍സിയിലാണ് സൂര്യ ദിനേശിന്റെ ചിത്രം അച്ചടിച്ചിട്ടുള്ളത്. തോപ്പുംപടി കടമാട്ട് വീട്ടില്‍ ദിനേശിന്റെ ഭാര്യയാണ് സൂര്യ ദിനേശ്. പത്ത് വര്‍ഷമായി ഇംഗ്ലണ്ടില്‍ എഞ്ചിനീയറാണ് സൂര്യു ദിനേശ്.

വെയില്‍ പോര്‍ട്ട് ലിമിറ്റഡ് കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ സൂര്യയുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് സൂര്യയുടെ ചിത്രം കറന്‍സിയില്‍ അച്ചടിച്ചത്. സൂര്യയെക്കുറിച്ച് ഒരു പ്രാദേശിക പ്രസിദ്ധീകരണത്തില്‍ അച്ചടിച്ച് ലേഖനം കണ്ടാണ് പ്രാദേശിക ഭരണകൂടം സൂര്യയുടെ ചിത്രം കറന്‍സിയിലേക്ക് പരിഗണിച്ചത്. സൂര്യയെ കൂടാതെ വിവിധ മേഖലകളില പ്രാഗത്ഭ്യം തെളിയിച്ച നിരവധി പേരുടെ ചിത്രങ്ങള്‍ പ്രാദേശിക കറന്‍സിയില്‍ അച്ചടിച്ചിട്ടുണ്ട്.21645_593385

1, 5, 10, 21 പൗണ്ട് മൂല്യമുള്ള കറന്‍സികളാണ് ടോറ്റ്‌നസ് കൌണ്ടിയിലുള്ളത്. ഇംഗ്ലണ്ടിലെ വിവിധ കൌണ്ടികളില്‍ ഇത്തരം പ്രാദേശിക കറന്‍സികള്‍ നിലവിലുണ്ട്. സ്വന്തം ചിത്രമടങ്ങിയ കറന്‍സി, സൂര്യ നാട്ടിലെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു. 2500 രൂപയോളം വിലയുള്ളതാണ് സൂര്യയുടെ സ്വന്തം ചിത്രം അടങ്ങിയ കറന്‍സി.

Scroll To Top