Thursday December 08, 2016
Latest Updates

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍; ഇംഗ്ലണ്ട് ലോകകപ്പില്‍നിന്നും പുറത്ത്

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍; ഇംഗ്ലണ്ട് ലോകകപ്പില്‍നിന്നും പുറത്ത്

അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ നാണംക്കെടുത്തി ബംഗ്ലാദേശിന് തകര്‍പ്പന്‍ വിജയം. 15 റണ്‍സിനാണ് ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 276 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ടീം 48.3 ഓവറില്‍ 260 റണ്‍സിന് പുറത്തായി. 48ാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ റുബല്‍ ഹുസൈനാണ് കളി ബംഗഌദേശിന്റെ വരുതിയിലാക്കിയത്.

ജയത്തോടെ ബംഗ്ലാദേശ് രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ ഇംഗ്ലണ്ട് ലോകകപ്പില്‍നിന്നും പുറത്തായി. പൂള്‍ എയില്‍ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകള്‍ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി.

ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമായിരുന്നു ഇംഗ്ലണ്ടിന്. 19 റണ്‍സെടുത്ത മുഈന്‍ അലിയാണ് ആദ്യം പുറത്തായത്. അലി 21 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. അര്‍ധസെഞ്ച്വറി (63) നേടിയ ഇയാന്‍ ബെല്ലിന് ശേഷം എത്തിയ ഹെയ്ല്‍സ് 27ഉം ജോ റൂട്ട് 29ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീടത്തെിയ ക്യാപ്റ്റന്‍ മോര്‍ഗന്‍ പൂജ്യത്തിന് പുറത്തായി. അര്‍ദ്ധ സെഞ്ച്വറിനനേടിയ ജെ.സി ബട്‌ലര്‍ (65) പ്രതീക്ഷ നല്‍കിയെങ്കിലും ബട്‌ലറും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. ഒരറ്റത്ത് നിലയുറപ്പിച്ച് ക്രിസ് വോകേഴ്‌സ് (42) പുറത്താവാതെ പൊരുതിയെങ്കിലും മറ്റേ അറ്റത്തുള്ളവര്‍ വീഴുകയായിരുന്നു. അവസാന ഓവറിലെ രണ്ട് വിക്കറ്റടക്കം റൂബല്‍ ഹുസൈന്‍ നാല് വിക്കറ്റ് നേടി. മഷ്‌റഫി മുര്‍തസ, തസ്‌കിന്‍ അഹ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 50 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 275 റണ്‍സെടുത്തത്. 103 റണ്‍സെടുത്ത മഹ്മൂദുല്ലയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലോകകപ്പില്‍ ബംഗഌദേശിന്റെ ആദ്യ സെഞ്ച്വറിയാണ് മഹ്മൂദുല്ല നേടിയത്. മുശ്ഫീഖുറഹ്മാന്‍ (89), സൗമ്യ സര്‍ക്കാര്‍ (40) എന്നിവരാണ് ബംഗ്ലാ നിരയിലെ മറ്റു സ്‌കോറര്‍മാര്‍.

 

Scroll To Top