Sunday December 04, 2016
Latest Updates

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര ജയം

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര ജയം

ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് ജയം. ഈ ജയത്തോടെ ഇന്ത്യന്‍ 30 ത്തിന് പരമ്പര സ്വന്തമാക്കി. ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ , മറ്റ് മൂന്ന് കളികളില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് 206 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

50 പന്തില്‍ നിന്ന് 67 റണ്‍സ് എടുത്ത മൊയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 8 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഇന്ത്യന്‍ 31 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ പരമ്പര ജയം സ്വന്തമാക്കിയത്. രഹാനെ 100 ബോളില്‍ 106 റണ്‍സ് എടുത്തു.

ശിഖര്‍ ധവാന്‍ പുറത്താകാതെ 97 റണ്‍സ് നേടി. വിരാട് കോഹ്ലി 3 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്തു. ഹാരി ഗര്‍ണിയാണ് രഹാനയുടെ വിക്കറ്റ് വീഴ്ത്തിയത്. 24 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഇംഗ്ലീഷ് മണ്ണില്‍ ഏകദിന പരമ്പര നേടുന്നത്. പരമ്പര നേടിയതിനാല്‍ വെള്ളിയാഴ്ച നടക്കുന്ന അവസാന ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും.

Scroll To Top