Monday December 05, 2016
Latest Updates

ആ ബാലനെ കണ്ടവരുണ്ടോ? മോഹന്‍ലാല്‍ അന്വേഷിക്കുന്നു

ആ ബാലനെ കണ്ടവരുണ്ടോ? മോഹന്‍ലാല്‍ അന്വേഷിക്കുന്നു

അഭിനയ ജീവിതത്തിലെ ആദ്യ ഷോട്ടില്‍ കൂടെ അഭിനയിച്ച ബാലനെ തേടി സൂപ്പര്‍ താരം മോഹന്‍ലാല്‍. 1978 സെപ്തംബര്‍ മൂന്നിന് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ ആദ്യ ഷോട്ടില്‍ കൂടെ അഭിനയിച്ച ബാലനെയാണ് മോഹന്‍ലാല്‍ അന്വേഷിക്കുന്നത്. സൈക്കിള്‍ ചവിട്ടി വരുന്ന മോഹന്‍ലാല്‍ മറിഞ്ഞു വീഴുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഷോട്ട്. ഈ രംഗത്തില്‍ താരത്തിന്റെ സൈക്കിള്‍ ഉന്തിവരുന്ന ഒരു ബാലനുണ്ട്.. ഈ ബാലനെയാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ അന്വേഷിക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അന്ന് തന്റെ ഒപ്പം അഭിനയിച്ച താരത്തെക്കുറിച്ച് അറിയുന്നവര്‍ വിവരം അറിയിക്കണമെന്നാണ് പോസ്റ്റ്. തിരനോട്ടത്തിലെ ആദ്യ ഷോട്ടിന്റെ വീഡിയോയും മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 36 വര്‍ഷം കടന്നു പോയത് അറിഞ്ഞില്ല. ഇക്കാലമത്രയും ആരാധകര്‍ തന്ന സ്‌നേഹത്തിനു നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തിരനോട്ടത്തിന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ച ക്യാമറ ഏതാനും നാള്‍ മുമ്പ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു.

Scroll To Top