Monday December 05, 2016
Latest Updates

ആഹ്ലാദിക്കാം… വരുന്നൂ ഇന്ത്യന്‍ സമ്മര്‍

ആഹ്ലാദിക്കാം… വരുന്നൂ ഇന്ത്യന്‍ സമ്മര്‍

ഡബ്ലിന്‍ :അയര്‍ലണ്ടിനെ ആനന്ദ ലഹരിയിലാഴ്ത്താന്‍ ഇന്ത്യന്‍ സമ്മര്‍ വരവായി. കാലാവസ്ഥാ വകുപ്പായ മെറ്റ് എയ്‌റീന്റെ നിഗമന പ്രകാരം ഇന്ന് വൈകുന്നേരവും നാളെ രാവിലെയും മഴ ഉണ്ടായിരിക്കും എങ്കിലും താപനില 20 23 ഡിഗ്രി അളവുകളില്‍ തുടരാനാണ് സാധ്യത.

20 ഡിഗ്രി സെല്‍ഷ്യസ് അളവിലേക്ക് വൈകുന്നേരത്തോടെ തന്നെ ചൂട് വര്‍ദ്ധിച്ചേക്കും എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 22 ഡിഗ്രി സെല്‍ഷ്യസോളം താപനിലയാണ് തെക്ക് കിഴക്കന്‍ കൗണ്ടികളില്‍ ലഭിക്കുക. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ നാളെയോടെ പടിഞ്ഞാറന്‍ മേഖലകളില്‍ 23 ഡിഗ്രി ചൂട് ലഭിച്ച് തുടങ്ങും.

എങ്കിലും പടിഞ്ഞാറന്‍ തീരങ്ങളില്‍ നാളെ രാവിലെ മഴ ഉണ്ടായിരിക്കും. ഇത് പിന്നീട് രാജ്യത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കുകയും ചെയ്യും.

കൗണ്ടി മായോയിലെ വെസ്റ്റ്‌പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം ( ഫോട്ടോ കടപ്പാട് :ടോബി വര്‍ഗീസ് )

കൗണ്ടി മായോയിലെ വെസ്റ്റ്‌പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം ( ഫോട്ടോ കടപ്പാട് :ടോബി വര്‍ഗീസ് )

ഈ ആഴ്ചയുടെ അവസാനമാകുമ്പോഴേക്കും അയര്‍ലന്റ് വീണ്ടും പഴയ സപ്തംബറിന്റെ ഓര്‍മ്മകള്‍ പൊടിതട്ടി എടുത്തു തുടങ്ങും. കഴിഞ്ഞ ജൂലൈയോടെ ഉപേക്ഷിക്കേണ്ടിവന്ന 200 യൂറോയുടെ പിഡ്‌ലിംഗ് പൂളുകള്‍ വീണ്ടും പൊടിതട്ടിയെടുക്കുകയോ പുത്തനായി ഒന്ന് വാങ്ങുകയോ ചെയ്യാം. കൌണ്ടികളില്‍ നിന്നുള്ളവര്‍ നഗരങ്ങളിലേക്ക് ഒരു സഞ്ചാരമാവട്ടെ ..ഡബ്ലിനിലെ മലയാളികള്‍ക്ക് കെറിയിലും ,കോര്‍ക്കിലും ഒക്കെ കാഴ്ചകള്‍ തേടാന്‍ പോകാം . മീന്‍ പിടിക്കാന്‍ ഇനിയും ഉണ്ട് സമയം !..കാരണം, സമ്മര്‍ ആഘോഷത്തിനായി അയര്‍ലന്റ് ഒരുങ്ങിക്കഴിഞ്ഞു.കാലക്കണക്കില്‍ സമ്മര്‍ കഴിയുകയാണെങ്കിലും ഒരു കലാശക്കൊട്ട് …

Scroll To Top