Sunday December 04, 2016
Latest Updates

ആഹാരം ഉപേക്ഷിച്ച് യജമാനന്റെ കുഴിമാടത്തില്‍ വളര്‍ത്തുനായ

ആഹാരം ഉപേക്ഷിച്ച് യജമാനന്റെ കുഴിമാടത്തില്‍ വളര്‍ത്തുനായ

മരിച്ചുപോയ യജമാനനെ കാത്തിരിക്കുന്ന ഒരു നായയുടെ കഥയാണ് ഹച്ചിക്കോ എന്ന ബോളിവുഡ് സിനിമയുടെ പ്രമേയം. ആരുടേയും കണ്ണ് നനയിക്കുന്ന ഈ സിനിമയ്ക്ക് ജീവിതത്തില്‍ നിന്ന് ഒരു നേര്‍പകര്‍പ്പ്. ചെന്നൈയിലെ ടോമി എന്ന നായയാണ് ഹച്ചിക്കോ സിനിമയുടെ കഥ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയത്.

ടോമിയുടെ യജമാനനായിരുന്ന 18 കാരന്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് രണ്ടാഴ്ചയായി ടോമിയെ കാണാനില്ലായിരുന്നു. ഒടുവില്‍ മരണമടഞ്ഞ ഭാസ്‌കര്‍ എന്ന യുവാവിന്റെ അമ്മയും മൃഗസംരക്ഷണ പ്രവര്‍ത്തകരും അന്വേഷിച്ച് എത്തിയപ്പോഴാണ് ടോമി ആവടിയിലെ ശ്മശാനത്തില്‍ യുവാവിന്റെ കുഴിമാടത്തിനരികെ ഇരിക്കുന്നത് കണ്ടത്. കഴിഞ്ഞ രണ്ടാഴ്ചയായി ആഹാരം പോലും ഉപേക്ഷിച്ച് ടോമി ഈ കുഴിമാടത്തിനരികില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ടോമിയെ പരിചരിച്ചിരുന്നത് ഭാസ്‌കര്‍ ആയിരുന്നു.

ശ്മശാനത്തില്‍ കിടക്കുന്ന നായയെ ശ്രദ്ധയില്‍ പെട്ട ബ്ലൂ ക്രോസ് ഇന്ത്യ എന്ന മൃഗസംരക്ഷണ സന്നദ്ധ സംഘടന അവനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അവിടെ നിന്ന് പോരാന്‍ അവന്‍ സമ്മതിച്ചില്ലെന്ന് ബ്ലൂ ക്രോസ് ഇന്ത്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരുവില്‍ ഭാസ്‌കറിന്റെ അമ്മ എത്തിയതോടെയാണ് ടോമി ശ്മശാനത്തില്‍ നിന്ന് മടങ്ങാന്‍ സമ്മതിച്ചത്. ബ്ലൂ ക്രോസ് ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ടോമിയുടെ ചിത്രം സഹിതം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Scroll To Top