Sunday December 04, 2016
Latest Updates

ആസ്മ മരുന്നുകള്‍ സൌജന്യമാക്കണമെന്ന് ആസ്മ സൊസൈറ്റി

ആസ്മ മരുന്നുകള്‍ സൌജന്യമാക്കണമെന്ന് ആസ്മ സൊസൈറ്റി

ഡബ്ലിന്‍: ആസ്മ മരുന്നുകള്‍ സൌജന്യമാക്കണമെന്ന് ആവശ്യം. അയര്‍ലണ്ടിലെ ആസ്മ രോഗികളാണ് ഈ ആവശ്യം ഉന്നയിച്ചത്. പുതിയ ആരോഗ്യമന്ത്രി ലിയോ വരദ്കറേടാണ് ആസ്മ രോഗികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ അയര്‍ലണ്ടില്‍ 470,000 ആസ്മ രോഗികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആസ്മ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ക്ക് വളരെ വില കൂടുതലാണ്. അതിനാല്‍ വരുമാനം കുറഞ്ഞവര്‍ക്കും പാവപ്പെട്ടവര്‍ക്കും ആസ്മ മരുന്നുകളുടെ വില താങ്ങാനാകില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ആസ്മ മരുന്നുകള്‍ സൌജന്യമാക്കണമെന്നാണ് രോഗികളുടെ
ആവശ്യം.

നിലവില്‍ ആസ്മ രോഗത്താല്‍ ബുദ്ധിമുട്ടുന്ന 40 ശതമാനം രോഗികള്‍ക്കും മരുന്നിന്റെ വില താങ്ങാനാകില്ല. അതുകൊണ്ട് തന്നെ മന്ത്രി ഇക്കാര്യം ഗൌരവമായി പരിഗണിക്കണമെന്ന് ആസ്മ രോഗികളുടെ കൂട്ടായ്മ ആയ ആസ്മ സൊസൈറ്റി
ആവശ്യപ്പെട്ടു. ആഴ്ചയില്‍ ഒന്നിലധികം ആസ്മ രോഗികള്‍ മരണമടയുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ 90 ശതമാനം മരണങ്ങളും തടയാന്‍ കഴിയുന്നതാണെന്ന് ആസ്മ സൊസൈറ്റി വ്യക്തമാക്കി.

നിലവില്‍ ആസ്മ രോഗികള്‍ ഒരു മാസത്തെ മരുന്ന് വാങ്ങാന്‍ നൂറു മുതല്‍ 144 യൂറോ വരെ ചെലവഴിക്കേണ്ടി വരുന്നതായി ആസ്മ സൊസൈറ്റി പറയുന്നു. ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും ഈ ചെലവ് താങ്ങാനാകില്ല. അതുകൊണ്ട്തന്നെ മരണ നിരക്കും വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെടണമെന്ന് ആസ്മ സൊസൈറ്റി ആവശ്യപ്പെട്ടു.

Scroll To Top