Monday December 05, 2016
Latest Updates

ആസാമില്‍ ഭീകരാക്രമണം ,14 പേര്‍ കൊല്ലപ്പെട്ടു

ആസാമില്‍ ഭീകരാക്രമണം ,14 പേര്‍ കൊല്ലപ്പെട്ടു

കൊക്രജാര്‍: ആസാമിലെ കൊക്രജാറില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊക്രജാര്‍ മാര്‍ക്കറ്റില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയത്.

സൈനിക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. സംഭവവുംമായി ബന്ധപ്പെട്ട് ഒരു ഭീകരനെ വധിച്ചു. ഇയാളില്‍ നിന്ന് ഒരു എ.കെ 47 തോക്ക് കണ്ടെടുത്തു. ബോഡോ ഭീകരരുമായി ബന്ധപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. നിരോധിക്കപ്പെട്ട സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ അംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ഡി.ജി.പി മുകേഷ് സഹായ് പറഞ്ഞു. ഇവര്‍ അടുത്തിടെ എന്‍ഐഎയ്ക്ക് ഭീഷണി സന്ദേശം അയച്ചിരുന്നു.

ഓട്ടോറിക്ഷകളില്‍ വന്നിറങ്ങിയ അഞ്ചോ ഏഴോ ഭീകരരാണ് വെടിവയ്പ് നടത്തിയത്. വെടിവയ്പിന് പുറമെ ഗ്രനേഡും പ്രയോഗിച്ചു. മൂന്ന് കടകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന് അസം മുഖ്യമന്ത്രി സര്‍ബാന്ദ സോനോവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗമായി കൂടിക്കാഴ്ച നടത്തി.കൊക്രജാര്‍ നഗരത്തില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് തിരക്കുള്ള ഈ മാര്‍ക്കറ്റ്. ഭീകരര്‍ കൊക്രജാര്‍ കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്

Scroll To Top