Sunday December 04, 2016
Latest Updates

ആശ്വസിക്കാം..2015 വരെ മോര്‍ട്ട്‌ഗേജ് പലിശ കൂടില്ല !

ആശ്വസിക്കാം..2015 വരെ മോര്‍ട്ട്‌ഗേജ് പലിശ കൂടില്ല !

ഡബ്ലിന്‍ :അടുത്ത പതിനെട്ടു മാസങ്ങള്‍ കൂടി മോര്‍ട്ട്‌ഗേജിന്റെ പിടിയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്.

2015 ഏപ്രിലിനു മുന്‍പ് വില വര്‍ദ്ധനവ് ഉണ്ടാവുമെങ്കിലും അതുവരെ മോര്‍ട്ട്‌ഗേജിന് ഇപ്പോള്‍ അടക്കുന്ന നിരക്കില്‍ തന്നെ പണമടച്ചാല്‍ മതിയാകും. ഈ ഒരു തീരുമാനം മോര്‍ട്ട്‌ഗേജിന്റെ പിടിയില്‍പ്പെട്ടിരിക്കുന്ന 375,000 ആളുകള്‍ക്കാണ് ആശ്വാസമായിരിക്കുന്നത്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. സാമ്പത്തിക ഭദ്രത ഉറപ്പാകും വരെയും കുറഞ്ഞ നിരക്കില്‍ തന്നെ പലിശനിരക്ക് നിലനിര്‍ത്താം എന്ന് ഇസിബി പ്രസിഡണ്ട് മരിയോ ദ്രാഗി പറഞ്ഞു.
അഞ്ചു മാസങ്ങളായി ഇസിബിയുടെ പലിശനിരക്ക് 0.5 ശതമാനം എന്ന റെക്കോര്‍ഡ് ലോവില്‍ തുടരുകയാണ്. ഇത് വര്‍ദ്ധിപ്പിക്കാന്‍ പെട്ടെന്നു നടപടികള്‍ ഉണ്ടാവില്ലെന്നാണ് ഇസിബി അറിയിക്കുന്നത്.
സെപ്തംബറില്‍ ഉപഭോക്തൃ വിലയുടെ ഒഴുക്ക് യൂറോസോണ്‍ 1.1 ശതമാനമായി നിലനിര്‍ത്തിയിരുന്നു. ഇത് 2 ശതമാനത്തിനുള്ളില്‍ ഒതുക്കിനിര്‍ത്തുകയാണ് ഇസിബി ലക്ഷ്യമിടുന്നത്.
ഇസിബിയുടെ പലിശനിരക്കിലുണ്ടാകുന്ന മാറ്റം മോര്‍ട്ട്‌ഗേജിന്റെ അടവുള്ള 375,000 ആളുകളുടെയും അടവ് നിരക്ക് വര്‍ദ്ധിക്കാനും കുറയാനും കാരണമാവും. എന്നാല്‍ 2015 ഏപ്രില്‍ വരെ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ദ്ധര്‍. ഇത് മോര്‍ട്ട്‌ഗേജ് അടവുകാര്‍ക്കും ആശ്വാസം നല്‍കും.
ഇത്തരത്തിലാണെങ്കില്‍ 200,000 യൂറോ മോര്‍ട്ട്‌ഗേജുള്ള ഒരു വീട്ടുടമസ്ഥന് വര്‍ഷത്തില്‍ 600യൂറോ എങ്കിലും നിക്ഷേപിക്കാന്‍ സാധിക്കും.

Scroll To Top