Thursday December 08, 2016
Latest Updates

ആശുപത്രി സ്റ്റാഫുകളെ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി താലാ ആശുപത്രി

ആശുപത്രി സ്റ്റാഫുകളെ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി താലാ ആശുപത്രി

താല: താലാ ആശുപത്രിയിലെ സ്റ്റാഫുകളുടെ കുറവ് രോഗികളെ കൂടുതല്‍ അപകടത്തിലാക്കും എന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് തങ്ങളുടെ സ്റ്റാഫുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് തീരുമാനിച്ചു.
കൂടുതല്‍ സൗകര്യങ്ങളും പ്രദാനം ചെയ്തുകൊണ്ടായിരിക്കും സ്റ്റാഫുകളുടെ വര്‍ദ്ധനവ് എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രോഗികളുടെ സുരക്ഷയ്ക്ക് തന്നെയാണ് തങ്ങള്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്.

വരുന്ന തിങ്കളാഴ്ച്ചയോടുകൂടി കൂടുതല്‍ നഴ്‌സുകളുടെ ഒഴിവുകള്‍ നികത്തുമെന്നാണ് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളത്. 13പുതിയ കെയര്‍ അസിസ്റ്റന്റുമാരും 19 സ്‌പെഷലിസ്റ്റ് നഴ്‌സുമാരും കൂടി വരുന്ന ആഴ്ച്ചയോടെ തന്നെ ജോലിയില്‍ പ്രവേശിപ്പിക്കപ്പെടും എന്നും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

സ്റ്റാഫുകളുടെ പരിമിതി മൂലം ചില പ്രധാനപ്പെട്ടതല്ലാത്ത സര്‍ജറികള്‍ റദ്ദാക്കേണ്ടി വന്നിരുന്നുവെന്നും ആശുപത്രി സമ്മതിക്കുന്നുണ്ട്. ജനത്തിരക്കു വര്‍ദ്ധിച്ചതായിരുന്നു ഇതിന് മറ്റൊരു കാരണമായി മാറിയത്.
ഏതായാലും ആശുപത്രി അധികൃതര്‍ വളരെ ഉചിതമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി ജെയിംസ് റൈലി പ്രതികരിച്ചത്. രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെങ്കിലും ചികിത്സാരീതിയിലും കെയറിംഗിലും അല്‍പ്പം മാറ്റങ്ങള്‍ വരുത്തണമെന്നും റൈലി കൂട്ടിച്ചേര്‍ത്തു.

Scroll To Top