Sunday December 04, 2016
Latest Updates

ആശുപത്രികളിലെ തിരക്കൊഴിവാക്കാന്‍ വിദഗ്ദ സമിതി നിര്‍ദേശങ്ങള്‍ 

ആശുപത്രികളിലെ തിരക്കൊഴിവാക്കാന്‍ വിദഗ്ദ സമിതി നിര്‍ദേശങ്ങള്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ആശുപത്രികള്‍ രോഗികളുടെ തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന അവസ്ഥ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളുമായി എച്ച് എസ് ഇ .എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ കരട് റിപ്പോര്‍ട്ട്.

ഫയര്‍ ഡീല്‍ നഴ്‌സിങ് ഹോം സ്‌കീമിന് അധിക ഫണ്ട് അനുവദിക്കണമെന്നതാണ് ഇതിലെ പ്രധാന നിര്‍ദേശം. ഇതോടെ ആശുപത്രികളില്‍ കിടക്കകള്‍ക്കായുള്ള വെയിറ്റിങ് സമയം ആറ് ആഴ്ചയിലധികം വരില്ല.

ഹോസ്പിറ്റലുകളില്‍ നിന്നും വൈകി ഡിസ്ചാര്‍ജ് ചെയ്യുന്ന കേസുകള്‍ ഇക്കുറി 500ലധികം വരാന്‍ പാടില്ലെന്നും കരട് റിപ്പോര്‍ട്ട് പറയുന്നു. രാവിലെ പതിനൊന്നു മണിക്ക് മുമ്പായി ഡിസ്ചാര്‍ജ് ചെയ്യണം. വാരാന്ത്യത്തിലും മറ്റു സന്ദര്‍ഭങ്ങളിലും സീനിയര്‍ നഴിസിംഗ് സ്റ്റാഫുകള്‍ക്ക് ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനമെടുക്കാം. ആശുപത്രികളിലെത്തിയ രോഗികളെ ഒരു മണിക്കൂറിനകം പരിശോധിക്കണം.

ശസ്ത്രക്രിയാ നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.ഓവര്‍നൈറ്റ് സ്‌റ്റേ കുറയ്ക്കണം. ചെറിയ ശസ്ത്രക്രിയകള്‍ ജിപി വിഭാഗത്തിലാകാം. കൂടുതല്‍ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കണമെന്നും കരട് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റില്‍ നേരത്തെയുള്ള വെയിറ്റിങ് സമയം മൂലം രോഗികളല്ലാത്തവര്‍ അധികകാലം ആശുപത്രികള്‍ തങ്ങാനിടവരുത്തുകയും ഇത് തിരക്കിനിടയാക്കുകയം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് ആശുപത്രിയുടെ സേവനങ്ങള്‍ മോശമാക്കുകയും മരണ നിരക്ക് കൂടാനിടയാക്കുകയും ചെയ്യുന്നുണ്ട്. 

രോഗികളുടെ കുത്തൊഴുക്ക് ഐറിഷ് ആരോഗ്യമേഖലയെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കുകയാണ്. കഴിഞ്ഞ മാസം(ഫെബ്രുവരി) മാത്രം 10,000ത്തോളം രോഗികളാണ് ചികിത്സക്കായി വിവിധ ആശുപത്രികളില്‍ കാത്തുകെട്ടികിടന്നത്.

ആശുപത്രികളിലെ ഈ തിരക്ക് അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അടിയന്തര ചികിത്സക്കായി കാത്തുനില്‍ക്കുന്ന രോഗികളുടെ എണ്ണത്തില്‍ 75 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ആശുപത്രി കണക്കുകള്‍ പ്രകാരം ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയാണ്. 769 രോഗികളാണ് ഡോക്ടര്‍മാരെ
കാണുന്നതിന് വേണ്ടി ഇവിടെ ട്രോളിയില്‍ ഉണ്ടായിരുന്നത്. സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് രോഗികളുടെ തിരക്കില്‍
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 532ഓളം രോഗികളാണ് ഇവിടെ ഡോക്ടര്‍മാരെ കാണാന്‍ കാത്തിരിക്കുന്നത്.

അയര്‍ലണ്ടിലെ 90 ശതമാനത്തോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളും യോഗ്യത നേടിയതിന് ശേഷം ലീവിലാണെന്നത് കൂടി അറിയുമ്പോഴാണ് ഇവിടത്തെ ആരോഗ്യ മേഖലയുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാകുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

കരട് റിപ്പോര്‍ട്ട് ഉടന്‍ തന്നെ ആരോഗ്യമന്ത്രി ലിയോ വരേദ്കറിന് സമര്‍പ്പിക്കും. അദ്ദേഹം അത് ക്യാബിനറ്റ് അനുമതിക്കായി കൈമാറും.


Scroll To Top