Friday December 09, 2016
Latest Updates

ആശാരിപ്പണിക്കാരനായിരുന്ന മിറോസ്ലാവ് ക്ലോസെ; ഗോള്‍ വേട്ടക്കാരനെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍

ആശാരിപ്പണിക്കാരനായിരുന്ന മിറോസ്ലാവ് ക്ലോസെ; ഗോള്‍ വേട്ടക്കാരനെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍

പെലെയും റൊണാള്‍ഡോയെയും മറികടന്നു ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെ യഥാര്‍ത്ഥത്തില്‍ ജര്‍മന്‍കാരനല്ലെന്നു എത്ര പേര്‍ക്ക് അറിയാം. അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോളര്‍ ആകുന്നതിന് മുമ്പ് ആശാരിപ്പണിക്കാരനായിരുന്നു എന്ന് കൂടി അറിഞ്ഞാലോ? ആരാധകര്‍ ഞെട്ടുമെന്നു ഉറപ്പാണ്. ജര്‍മന്‍ ആക്രമണ നിരയുടെ കുന്തമുനയായ ഈ താരത്തെക്കുറിച്ച് ആരാധകര്‍ അറിയാത്ത ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

മിറോസ്ലാവ് ക്ലോസെ യഥാര്‍ത്ഥത്തില്‍ പോളണ്ട് വംശനാണ്. എന്നാല്‍ അദ്ദേഹം എട്ടു വയസുവരെ വളര്‍ന്നത് ഫ്രാന്‍സിലാണ്. 2001 ല്‍ ക്ലോസെയ്ക്ക് ജന്മനാടായ പോളണ്ടിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചിരുന്നെകിലും അവസരം നിഷേധിക്കുകയായിരുന്നു. പോളണ്ടില്‍ ജനിച്ച് ഫ്രാന്‍സില്‍ വളര്‍ന്ന ക്ലോസെ താനൊരു യൂറോപ്പുകാരനെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. കാര്‍പ്പന്റര്‍ ട്രേഡില്‍ പരിശീലനം നേടിയ ക്ലോസെ 20 വയസുവരെ ആ ജോലി ചെയ്തിരുന്നു. ക്ലബ് ഫുട്‌ബോളില്‍ ലാസിയോ എന്ന ടീമിന് വേണ്ടി അഞ്ച് ഗോളുകള്‍ ഒറ്റയ്ക്ക് നേടിയിട്ടുള്ള താരമാണ് ക്ലോസെ മറ്റൊരു താരവും ക്ലബ് ഫുട്‌ബോളില്‍ ഒറ്റ കളിയില്‍ അഞ്ച് ഗോളുകള്‍ നേടിയിട്ടില്ല.

ക്ലോസെ സ്‌കോര്‍ ചെയ്ത എല്ലാ മത്സരങ്ങളിലും ജര്‍മനി ജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫൈനലിലും ജര്‍മന്‍ ആരാധകര്‍ ശുഭപ്രതീക്ഷയിലാണ്. തികഞ്ഞ മതവിശ്വാസിയായ ക്ലോസെ മുന്‍ മാര്‍പാപ്പ ബെനഡിക്റ്റ് പതിനാറാമാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. 2012 ക്ലോസെ ബെനഡിക്റ്റ് പതിനാറാമനേ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ഇന്ന് ഒരുപക്ഷെ ബെനഡിക്റ്റ് പതിനാറാമാന്റെ പ്രാര്‍ത്ഥന ക്ലോസെയുടെ ടീമിനൊപ്പമാകും. മുമ്പ് ക്ലോസെ കളിച്ചിരുന്ന ബയേണ്‍ മ്യൂണിക്കിന്റെ ആരാധകന്‍ കൂടിയാണ് ബെനഡിക്റ്റ് പതിനാറാമന്‍, ക്ലോസെയുടെ മാതാപിതാക്കള്‍ രണ്ടു പേരും കായിക താരങ്ങളായിരുന്നു. പിതാവ് ജോസഫ് ക്ലോസെ ഒരു ഫ്രഞ്ച് ക്ലബിന്റെ ഫുട്‌ബോള്‍ താരമായിരുന്നു, മാതാവ് ബാര്‍ബറ പോളിഷ് ഹാന്‍ഡ് ബോള്‍ ടീമില്‍ അംഗമായിരുന്നു.

Scroll To Top